“പ്രഭോ..യൌവ്വനം ആസ്വദിച്ചു തുടങ്ങിയ സമയത്താണ് അങ്ങെന്നെ ഭൂമിയില്‍ നിന്നും മാറ്റിയത്…അതിനു കാരണക്കാര്‍ ആയവരോട് പകരം ചോദിക്കാന്‍ അങ്ങെനിക്ക് പരിധികള്‍ ഇല്ലാതെ സമയം അനുവദിച്ചതുമാണ്..ഇപ്പോള്‍ അങ്ങെന്നെ അതില്‍ നിന്നും വിലക്കുന്നു..എന്റെ അമ്മയെയും അങ്ങ് കൊണ്ടുപോകാന്‍ പോകുന്നു..എന്നോട് കനിവുണ്ടാകണം പ്രഭോ..”
കല്യാണി കരഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ കാലുകളില്‍ കെട്ടിപ്പിടിച്ചു. യമന്‍ ദീനാനുകമ്പയോടെ അവളെ നോക്കി. എന്നിട്ട് ഇപ്രകാരം പറഞ്ഞു:
“കല്യാണീ..മരണവും ജനനവും ഈശ്വരനാണ് നിശ്ചയിക്കുന്നത്..അതില്‍ ഈശ്വരന്റെ തീരുമാനം നടപ്പിലാക്കുന്ന പടയാളി മാത്രമാണ് ഞാന്‍. എങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ എനിക്ക് സ്വയം തീരുമാനം എടുക്കാനുള്ള അധികാരം അവിടുന്ന് തന്നിട്ടുണ്ട്..നീ ഒരു നല്ല പെണ്ണായത് കൊണ്ട്..നിന്റെ ആഗ്രഹം പോലെ തന്നെ ഞാന്‍ ചെയ്യുന്നു..നിന്റെ അമ്മയുടെ ആയുസ്സ് അഞ്ചു വര്‍ഷങ്ങള്‍ കൂടി നീട്ടിയിരിക്കുന്നു..അതേപോലെ, നിനക്കെതിരെ വരുന്ന മാന്ത്രികനെ പ്രതിരോധിക്കാനുള്ള ശക്തിയും നാം നിനക്ക് നല്‍കുന്നു..നിന്റെ അമ്മയുടെ ആയുസ്സ് വരെ നിനക്ക് ഭൂമിയില്‍ തങ്ങാന്‍ ഉള്ള അനുമതിയും നാം നല്‍കുന്നു..”
കല്യാണി വീണ്ടും വര്‍ദ്ധിച്ച ആഹ്ലാദത്തോടെ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തിന്റെ പാദങ്ങള്‍ ചുംബിച്ചു.
“നന്ദി പ്രഭോ..നന്ദി..ഞാന്‍ വേഗം തന്നെ എന്റെ പ്രതികാരം പൂര്‍ത്തിയാക്കാം..” അവള്‍ അങ്ങനെ തന്നെ കിടന്നുകൊണ്ട് പറഞ്ഞു.
“ങാ..പിന്നെ കല്യാണി..മറ്റൊന്ന് നിന്നോട് നമുക്ക് പറയാനുണ്ട്. നീ പ്രതികാരം ചെയ്യാന്‍ സ്വീകരിച്ച മാര്‍ഗ്ഗം നമുക്ക് ക്ഷ പിടിച്ചിരിക്കുന്നു. പക്ഷെ ഒന്നുണ്ട്..നീ ലൈംഗികമായി ബന്ധപ്പെടാന്‍ തറവാട്ടിലെ സ്ത്രീകളെ ഉപയോഗിക്കുമ്പോള്‍, പുരുഷബീജം നീ കയറിയിരിക്കുന്ന ശരീരത്തില്‍ നിന്റെ ആത്മാവ് ഉള്ളപ്പോള്‍ വീണാല്‍, നിന്റെ എല്ലാ ശക്തികളും ഇല്ലാതാകും. ആ നിമിഷം നീ പാതാളത്തിലേക്ക് തള്ളപ്പെടും..അതില്‍ നീ ബദ്ധശ്രദ്ധാലുവായിരിക്കണം”
യമന്‍ അവളെ ഓര്‍മ്മിപ്പിച്ചു.
“അടിയന്‍ കരുതലോടെ പ്രവര്‍ത്തിച്ചോളാം രാജന്‍..”