“ഇന്നലെ രാത്രി നീ ഗോപികയുടെ മുറിയില്‍ ആയിരുന്നു അല്ലെ?”
സാധാരണ തന്നെ വളരെ ബഹുമാനത്തോടെ മോഹനേട്ടന്‍ എന്ന് അഭിസംബോധന ചെയ്ത് മാത്രം സംസാരിക്കുന്ന മഞ്ജുഷയുടെ ഭാഷയും സ്വരത്തിന്റെ കാഠിന്യവും കേട്ടപ്പോള്‍ മോഹനന്‍ ഞെട്ടലോടെ അവളെ നോക്കി. അവനെ അതിലേറെ ഞെട്ടിച്ചത് അവള്‍ പറഞ്ഞ കാര്യമാണ്! താനിന്നലെ ഗോപികയെ കാണാന്‍ പോയ വിവരം അവള്‍ അറിഞ്ഞിരിക്കുന്നു. എങ്ങനെ? മഞ്ജുഷയുടെ കണ്ണുകള്‍ വൈരങ്ങള്‍ പോലെ തിളങ്ങി.
“ഹും..എല്ലാം ഞാനറിഞ്ഞു..പോയിട്ട് വാ..എനിക്കറിയാം എന്ത് ചെയ്യണമെന്ന്..”
അത്രയും പറഞ്ഞിട്ട് തന്റെ വിടര്‍ന്ന നിതംബങ്ങള്‍ ഇളക്കി അവള്‍ ചടുലമായി പൊയ്ക്കളഞ്ഞു. മോഹനന്‍ കടുത്ത അസ്വസ്ഥതയോടെ അവളുടെ ആ പോക്ക് നോക്കി; കല്യാണിയാണ് ആ നടന്നുപോകുന്നത് എന്നവനു തോന്നി. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്നവന്റെ അന്തരംഗം മന്ത്രിച്ചു. വേഗം തന്നെ പുറപ്പെടണം..ഇനി അമാന്തിച്ചുകൂടാ; മോഹനന്‍ തിടുക്കത്തില്‍ പ്രാതല്‍ കഴിക്കാന്‍ തുടങ്ങി.