കല്യാണി 10 [മാസ്റ്റര്‍]

Posted by

“അയാള്‍ ഇവിടെ വരാന്‍ പാടില്ല..നിന്റെ മഞ്ജുഷ ഉള്‍പ്പെടെ ഉള്ള സ്ത്രീകള്‍ അയാളുടെ കൈകളില്‍ കിടന്നു പിടയും…പനയന്നൂര്‍ തറവാട്ടില്‍ ചാരിത്ര്യമുള്ള ഒരു പെണ്ണ് പോലും പിന്നെ അവശേഷിക്കില്ല….” ഗോപിക മുരണ്ടു.

“ഗോപികേ..നീ എന്തിനാണ് കോപിക്കുന്നത്..അയാളെക്കുറിച്ച് ആരോ നിന്നോട് അപവാദങ്ങള്‍ പറഞ്ഞു ധരിപ്പിച്ചിരിക്കുകയാണ്..അയാള്‍ അത്തരക്കാരന്‍ ഒന്നുമല്ല..”

“നിനക്ക് ഒന്നുമറിയില്ല…ഞാന്‍ പറഞ്ഞത് അനുസരിക്കാതെ നീ പോയാല്‍..അതിന്റെ ഭവിഷ്യത്ത് നീ തിരികെ എത്തുന്നതിനു മുന്‍പ് തന്നെ സംഭവിച്ചിരിക്കും…”

അത് പറഞ്ഞിട്ട് ഗോപിക അടിമുടി ഒന്ന് വിറച്ചു. അവളുടെ ആ ഭാവമാറ്റം കണ്ടു പകച്ചുപോയ മോഹനന്‍ ഭീതിയോടെ ചാടി എഴുന്നേറ്റു. ഭീകരഭാവത്തോടെ അവനെ ഒന്ന് നോക്കിയ ശേഷം അവള്‍ ബോധരഹിതയായി കട്ടിലിലേക്ക് വീണു. പൊടുന്നനെ മുറിയില്‍ നിന്നും മുല്ലപ്പൂഗന്ധം തുടച്ചു മാറ്റിയതുപോലെ അപ്രത്യക്ഷമായത് മോഹനന്‍ അറിഞ്ഞു. കടഞ്ഞെടുത്ത ചന്ദനശില്‍പ്പം പോലെ മലര്‍ന്നു കിടക്കുന്ന ഗോപികയുടെ വശ്യസൌന്ദര്യത്തിലേക്ക് നോക്കിയപ്പോള്‍ അവനില്‍ കാമം ശക്തമായി സടകുടഞ്ഞു. പക്ഷെ അവളെ തൊടാനുള്ള ധൈര്യം അവന് വന്നില്ല. വേഗം തന്നെ കതക് തുറന്നു മോഹനന്‍ പുറത്തേക്ക് ഇറങ്ങി.

അടുത്ത ദിവസം രാവിലെതന്നെ കുളിച്ചൊരുങ്ങി മോഹനന്‍ യാത്രയ്ക്ക് ഒരുങ്ങി. രാവിലെ ആറുമണി മുതല്‍ തന്നെ പ്രാതല്‍ തയാറായിരിക്കും തറവാട്ടില്‍. അവന്‍ പ്രഭാതഭക്ഷണം കഴിക്കാനായി ചെല്ലുമ്പോള്‍ പതിവിനു വിരുദ്ധമായി മഞ്ജുഷയെ അവിടെ കണ്ടു; അവനെ കാത്തിരിക്കുന്നത് പോലെയായിരുന്നു അവളുടെ ഭാവം. അവള്‍ തന്നെ അവന് ഇഡ്ഡലിയും സാമ്പാറും വിളമ്പി. ചായയും ഒരു ഗ്ലാസില്‍ പകര്‍ന്നു നല്‍കിയ ശേഷം അവള്‍ അവന്റെ അരികിലെത്തി. തലേ രാത്രി ഗോപികയുടെ മുറിയില്‍ നിന്നും മാഞ്ഞുപോയിരുന്ന മുല്ലപ്പൂഗന്ധം പൂര്‍വാധികം ശക്തിയോടെ മഞ്ജുഷയില്‍ നിന്നും പ്രസരിക്കുന്നത് മോഹനന്‍ അറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *