കല്യാണി – 10
(ഹൊറര്‍ നോവല്‍)
Kalyani Part 10 bY Master | click here to read previous parts
ആകാശത്ത് മിന്നല്‍ പിണരുകള്‍ പായുന്നത് ഞെട്ടലോടെ കല്യാണി കണ്ടു. ദിഗന്തങ്ങള്‍ നടുങ്ങുന്ന ശബ്ദത്തില്‍ ഇടി മുഴങ്ങിയപ്പോള്‍ വന്യമായ ഉന്മാദ ലഹരിയില്‍ മതിമറന്നു പോയിരുന്ന കല്യാണി ഭയചകിതയായി ആകാശത്തേക്ക് നോക്കി. ഭീമാകാരനായ പോത്തിന്റെ പുറത്ത് സര്‍വാഭരണ വിഭൂഷിതനായി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന യമരാജനെ അവള്‍ അപ്പോഴാണ് കണ്ടത്. യമരാജന്റെ വരവ് അറിയിച്ചതാണ് ഇടിയും മിന്നലും എന്ന് അവള്‍ തിരിച്ചറിഞ്ഞു. വേഗം തന്നെ കല്യാണി എഴുന്നേറ്റ് യമരാജനെ സാഷ്ടാംഗം പ്രണമിച്ചു.
“കല്യാണീ…..”
സിംഹഗര്‍ജ്ജനം പോലെ അദ്ദേഹത്തിന്റെ ശബ്ദം അവളുടെ കാതുകളില്‍ വന്നലച്ചു. കല്യാണി ശിരസ്സുയര്‍ത്തി ഭയവും വിനയവും കലര്‍ന്ന ഭാവത്തോടെ അദ്ദേഹത്തെ നോക്കി.
“അടിയന്‍” അവള്‍ പറഞ്ഞു.
“നിന്റെ പ്രതികാരകാലം കഴിഞ്ഞു..ഇനി നിനക്ക് മടങ്ങാം…”
കല്യാണി ഞെട്ടി. ഇല്ല..ഒരിക്കലുമില്ല; അവള്‍ നിഷേധാത്മകമായി തലയാട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:
“ഇല്ല രാജന്‍..ഞാനെന്റെ പ്രതികാരം തുടങ്ങിയിട്ട് പോലുമില്ല..അങ്ങെനിക്കു സമയം അനുവദിച്ചതാണ്..അതിനു യാതൊരു അങ്ങ് പരിധിയും പറഞ്ഞിരുന്നില്ല..” കല്യാണി യമനെ ഓര്‍മ്മിപ്പിച്ചു.
“കല്യാണീ..നീ ലഭിച്ച സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യുകയാണ്. അനന്തമായി നിനക്കിങ്ങനെ ഇവിടെ കഴിയാന്‍ സാധ്യമല്ല.. മാത്രമല്ല.. നിനക്ക് നേരെ വലിയ ആപത്ത് സംഭവിക്കാന്‍ പോകുന്നുണ്ട്..അതുകൊണ്ട് ഉടന്‍ തന്നെ നീ യമലോകത്ത് തിരികെ എത്തണം” യമരാജന്‍ ആജ്ഞാപിച്ചു.
“ഈ പ്രപഞ്ചം മൊത്തം അനീതി കൊണ്ട് നിറഞ്ഞിരിക്കുകയാണ്..” പക കത്തുന്ന കണ്ണുകളോടെ യമനെ നോക്കി അങ്ങനെ പറഞ്ഞ ശേഷം കല്യാണി തുടര്‍ന്നു