ഏതു നൗഷാദ്…..ആ സ്വാർണ്ണക്കട നൗഷാദോ…
ആണെന്ന് തോന്നുന്നു സാർ…
എഡോ…വേണ്ടാതീനം പറയരുത്….ഈ നാട്ടിലെ മാന്യന്മാരെ ചേർത്ത് കഥകൾ പറയുന്നോ….
അല്ല സാർ സത്യമാണ്…
എന്തായാലും താൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വന്ന സ്ഥിതിക്ക് അവിടെ മാറിയിരിക്ക്…രാവിലെ പത്തുമണിക്ക് എസ്.ഐ വരും എന്നിട്ടു കണ്ടിട്ട് പോകാം….
ഞാൻ ആ പോലീസുകാരൻ കാണിച്ചുതന്ന ബെഞ്ചിലേക്ക് മാറിയിരുന്നു…..
സമയം അഞ്ചാകാൻ പോകുന്നു….ആ കസേരയിൽ ഇരുന്നു അല്പം മയങ്ങി….കണ്ണ് തുറന്നപ്പോൾ കാക്കകൾ കരയുന്ന ശബ്ദം….സമയം വാച്ചിലേക്ക് നോക്കിയപ്പോൾ ഏഴു മുപ്പത്….ഞാൻ പോലീസ് സ്റ്റേഷനിലെ ബാത്റൂമിൽ കയറി മുഖവും വായും കഴുകി….എന്നിട്ടു ഫോൺ എടുത്ത് സന്തോഷിനെ വിളിച്ചു….ഞാൻ സ്റ്റേഷനിൽ ഉണ്ടെന്നറിയിച്ചു…..എട്ടര ഒമ്പതു മണിയോട് കൂടി സന്തോഷ് സ്റ്റേഷനിൽ എത്തി…..അപ്പോഴേക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ പോകാൻ ഇറങ്ങി….
ആത്മഹത്യാ പ്രേരണ കുറ്റമാ …കുറഞ്ഞത് ഒരു അഞ്ചുകൊല്ലമെങ്കിലും ഇവനും ഇവന്റെ അനിയത്തിയും ജയിലിൽ കിടക്കേണ്ടി വരും….
സന്തോഷ് എന്നോട് പറഞ്ഞു….അവൻ ഇങ്ങനെ ഒരു കടും കൈ ചെയ്യുമെന്ന് ഞാനറിഞ്ഞില്ല…..പത്തുമണിയായപ്പോൾ എസ.ഐ വന്നു…..അതിനു തൊട്ടു പിറകെ നൗഷാദും എത്തി…..
ഹാ അവശകാമുകൻ ഇവിടെ ഉണ്ടായിരുന്നോ…..കള്ളാ പന്നീടെ മോനെ….ഞങ്ങടെ ചെക്കനെ കൊന്നേച്ചു അവന്റെ ഭാര്യയുമായി സുഖവാസം കൂടാമെന്നു കരുതിയോ….നിന്നെയും അവളെയും അകത്തു കിടത്തിക്കാതെ ഇനി ഞങ്ങൾക്ക് ഉറക്കമില്ലെടാ ….അവിടെ ഇരുന്ന പോലീസുകാരനോട് നൗഷാദ് ചോദിച്ചു….ജനാർദ്ദനൻ സാർ എത്തിയോ….
എത്തി നൗഷാദ് ഇക്ക…..പോലീസുകാരൻ അയാളോട് വിനയത്തോടു സംസാരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി നൗഷാദിന് നല്ല ഹോൾഡ് ആണിവിടെ എന്ന്….
നൗഷാദ് എസ.ഐ യുടെ മുറിയിൽ ചെന്ന് കുറെ കഴിഞ്ഞപ്പോൾ എന്നെ എസ.ഐ വിളിപ്പിച്ചു…..കൂടെ സന്തോഷും കയറി വന്നു…..
സന്തോഷിനോട് എസ.ഐ ….സാറെന്തിനാ സാറേ ഇവന്റെ പിറകിൽ ഇങ്ങനെ തൂങ്ങുന്നത്….സാർ പുറത്തോട്ടു നിലക്ക്….മൊബൈലിൽ നീലിമയും തിരുവല്ലയിൽ നിന്നും ചേട്ടത്തിയും മാറി മാറി വിളിക്കുന്നു….ഞാൻ ഫോൺ അങ്ങ് സൈലന്റ് ആക്കി…..സന്തോഷ് പുറത്തോട്ടു നിന്ന്….നൗഷാദ് എസ.ഐയുടെ മുന്നിൽ കസേരയിൽ ഇരിക്കുന്നു…..