വാവയും ശ്രീയും വൈകിട്ടോടെ എത്തി കൂടെ സുലോചനയും ….വാവയുടെയും അഭിയുടെയും
മുഖത്തെ സന്തോഷവും പ്രകാശവും എല്ലാവരും തിരിച്ചറിഞ്ഞു ….ആ വീട് ഏവരുടെയും കളിചിരിയിൽ
നിറഞ്ഞു …എങ്ങും സന്തോഷം മാത്രം നിറഞ്ഞു നിന്നു ….
രാവിലെതന്നെ എല്ലാവരും ഉത്സാഹത്തോടെ ഡ്രെസ്സുകൾ മറ്റും പാക്ക് ചെയ്തു …..അഭി മാത്രം
ബാങ്കിലേക്ക് പോയി …ഉച്ചയോടെ അഭി തിരിച്ചെത്തി …..പാക്ക് ചെയ്ത സാധനങ്ങൾ അവർ കാറിൽ
വച്ചു ….ഭക്ഷണത്തിനു ശേഷം അവർ യാത്ര തിരിച്ചു ….അഭി ഡ്രൈവിംഗ് ഏറ്റെടുത്തു …രശ്മി
അവനോടൊപ്പം മുന്നിലും കയറി …..വാവയും ശ്രീയും പുറകിൽ …..
അച്ഛനോടും അമ്മമാരോടും യാത്ര പറഞ്ഞു ….അഭി കാർ സ്റ്റാർട്ട് ചെയ്തു …..
പുതിയൊരു ജീവിതത്തിലേക്കായി അവരുടെ കാർ പടികടന്നു റോഡിലേക്കിറങ്ങി ….
തുടരും ……