ജീവിതത്തിൽ നിങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകാം, നിങ്ങൾ തോറ്റ് പോയെന്ന് വരാം… അതിനു നിങ്ങൾ നാടു വിടുകയല്ല വേണ്ടത്..
നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങളുടെ അധ്യാപകരെ അറിയിക്കുക.. അവരാണു നിങ്ങളുടെ മാർഗ്ഗനിർദ്ദേശികൾ… അവർ കാട്ടുന്ന വഴി നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയായിരിക്കും..
ലോകത്തെ കുറിച്ച് ഒന്നുമറിയാത്ത ഈ പ്രായത്തിൽ നിങ്ങൾ സ്വയമേവ തീരുമാനങ്ങൾ എടുക്കാതിരിക്കുക..
അബ്ദുൾ ഖാദറിനെ പോലെ ജീവിതം തന്നെ ഉപേക്ഷിച്ച് നിങ്ങളുടെ വീട്ടുകാരെ സങ്കടപ്പെടുത്താതിരിക്കുക..
നമുക്ക് ഒരു നിമിഷം അബ്ദുൾ കാദറിന്റെ തിരിച്ചു വരവിനായി അവന്റെ വീട്ടുകാർക്കൊപ്പം പ്രാർഥിക്കാം..”
സ്കൂൾ ഒരു നിമിഷം മൗനത്തിലാണ്ടു..
അശ്വതിക്കുട്ടിക്ക് ബോധം നഷ്ടപ്പെടുന്നതായി തോന്നി..
താൻ… തന്റെ മൗനം…തന്റെ ദേഷ്യം… അതു മാത്രമാണു അവനെ ഈ തീരുമാനത്തിലെത്തിച്ചിട്ടുണ്ടാവുക..
ഈശ്വരാ അവനൊന്നും വരുത്തല്ലെ..
അവൾ നെഞ്ഞുരുകി പ്രാർത്ഥിച്ചു..
അസംബ്ലി കഴിഞ്ഞ് തിരികെ ക്ലാസിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു..
ഒരിക്കലെങ്കിലും അവനോട് പറയാമായിരുന്നു..
“അവനെ ഒരിക്കൽ താൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു എന്ന്..
അവനു വേണ്ടി തന്റെ ശരീരമോ ജീവനോ തന്നെ കൊടുക്കാൻ ഒരുക്കമായിരുന്നെന്ന്..
ക്ലാസിലെ ആ സ്ഥിരം തെമ്മാടിയെ താൻ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്… പിന്നെ കൂട്ടത്തിൽ അന്നാ കുന്നിൻന്മുകളിൽ അവൻ തന്ന സുഖവും വേദനയും വരെ താൻ ആസ്വദിച്ചിരുന്നു എന്ന്…”
അവൾ നിശ്വസിച്ചു..
ക്ലാസിലെത്തിയപ്പോൾ പല കൂട്ടുകാരികളും അവളോട് ചോദിച്ചു
എന്തിനാ കരയുന്നേന്ന്..??
അവൾ ആർക്കും മറുപടി കൊടുത്തില്ല..
ഉള്ളിന്റെ ഉള്ളിൽ അവൾ അറിയാവുന്ന ദൈവങ്ങളോടെല്ലാം അവന്റെ നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു..
വൈകീട്ട് സ്കൂൾ വിട്ട് അവൾ വീട്ടിലേക്ക് മടങ്ങുമ്പോഴും കവലയിൽ കൂടി നിന്നിരുന്നവർ സംസാരിച്ചിരുന്നത് കാദറിന്റെ നാടുവിടൽ തന്നെയായിരുന്നു..
വീട്ടിലേക്ക് നടക്കും വഴിയായിരുന്നു കാദറിന്റെ വീട്..
വീട്ടു മുറ്റത്ത് ഒരു വലിയ കാർ കിടപ്പുണ്ട്..
ഗൾഫിലുള്ള അവന്റെ ഉപ്പ വന്നതായിരിക്കണം..
ആകെക്കൂടി അവൾക്ക് സങ്കടം ഇരച്ചു കയറി..