മാലതി ടീച്ചർ അന്നേരം സീറ്റുകൾക്ക് എറ്റവും പിറകിൽ വച്ചിരുന്ന പെട്ടിയിൽ നിന്നും ഒരു ജാക് ഡാനിയേൽസ് ബോട്ടിൽ എടുത്തു കൊണ്ട് വന്നു..
“ഇതൊന്ന് കുടിച്ച് നോക്ക് കാവ്യ..”
സുഭദ്ര മാഡം അപ്പോൾ തന്നെ അപ്പർ ടി.വി. സ്റ്റാന്റിൽ നിന്നും നേരത്തെ റെഡിയാക്കി വച്ചിരുന്ന പെഗ്ഗ് ഗ്ലാസ് എടുത്ത് മദ്യം ഒഴിച്ച് നീട്ടി..
കാവ്യ അത് ആസ്വദിച്ചു കൊണ്ട് തന്നെ ഒരോ സിപ്പും പയ്യെ എടുത്തു..
കൂടെ മറ്റുള്ളവരും ഒരോ പെഗ്ഗിനു ചിയേഴ്സ് പറഞ്ഞു..
ഒരു പെഗ്ഗ്.. രണ്ടു പെഗ്ഗ്…
മൂന്നു പെഗ്ഗ്..
മൂന്നാം പെഗ്ഗിനു ചിയേഴ്സ് പറയും മുന്നെ സുഭദ്ര മാഡം എല്ലാവരോടും നിശബ്ദരാകാൻ പറഞ്ഞു..
എന്നിട്ടവർ കാവ്യയോട് ചോദിച്ചു..
“കാവ്യാ…കാവ്യയെന്നെ തേടി വരുമ്പൊ കാവ്യയ്ക്ക് മുന്നിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു.. ഒരുപാട് പ്രശ്നങ്ങൾ… നമ്മളൊരു കൂട്ടമാവുമ്പൊ നമ്മൾ പരസ്പരം അറിയണം… നമുക്കിടയിലെ പ്രശ്നങ്ങൾ നമ്മുടെ ആവശ്യങ്ങൾ സ്വപ്നങ്ങൾ.. എല്ലാം നമുക്ക് പരസ്പരം അറിയണം..
എനിക്ക് സംഭവിച്ചത് ഞാൻ കാവ്യയോട് പറഞ്ഞിട്ടുണ്ടല്ലൊ… എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാ ഈ സ്വഭാവം.. സുഭദ്ര എന്ന ഈ ഞാൻ ഐ.പി.എസ് എടുക്കാൻ കാരണം എന്താന്നറിയ്യോ ആർക്കെങ്കിലും..??”
“ഇല്ല മാഡം.. ”
ചിലർ പറഞ്ഞു..
“അറിയാം..”
മറ്റു ചിലർ പറഞ്ഞു…
“ഇതു പോരാ… ഇന്ന് നമ്മൾ പരസ്പരം അറിയാൻ പോവുകയാണു..
നമ്മുടെ കൂട്ടത്തിൽ ഒരു പക്ഷെ പൊതുജന മദ്യത്തിൽ ഏറ്റവും തിളങ്ങി നിൽക്കുന്ന കാവ്യ കൂടി വന്നെത്തുമ്പോൾ നമ്മൾ ഇത് ഒരു ആഘോഷമാക്കുകയാണു… കാവ്യയ്ക്ക് വേണ്ടി… അവളുടെ സ്വപ്നങ്ങൾക്ക് വേണ്ടി.. അവളുടെ മോഹങ്ങൾക്ക് വേണ്ടി..Lets celebrate… നമ്മുടെ ഈ സൗഹൃദ കൂട്ടം ഇനി മുതൽ സന്തോഷഭരിതമാകാൻ പോവുകയാണ്..”
അതിനുള്ള ആദ്യ പടിയാണു ഈ പരിപാടി മൂന്നെണ്ണം അടിച്ച ശേഷം നമ്മൾ നമ്മുടെ inhibition എല്ലാം മാറ്റി വച്ച് തുറന്ന് സംസാരിക്കാൻ പോവുന്നു.. അപ്പൊ റെഡി വൺ ടൂ ത്രീ സ്റ്റാർട്ട്.. അപ്പൊ റൗണ്ട് പോവുന്നത് എന്റെ റൈറ്റ് വഴിയാണ്.. “
എല്ലാവരും കൈകളിലിരുന്ന മൂന്നാം പെഗ്ഗ് പതിയെ ചുണ്ടോട് ചേർത്ത് വച്ച് ആസ്വദിച്ചു നുണയാൻ തുടങ്ങി..