ഞങ്ങൾ അമൃതയിൽ എത്തിയപ്പോൾ സമയം മൂന്നര കഴിഞ്ഞു…കയറി അമ്മായിയപ്പനെയും അമ്മായിയേയും കണ്ടു….
നീലിമ വന്നില്ലേ മോനെ….അമ്മായി തിരക്കി….
ഇല്ലമായി…..
അവളെ ഇന്നിവിടെ ഒന്നേൽപ്പിച്ചിട്ടു വീടുവരെ പോകാം എന്ന് കരുതിയതാ….
നാളെ പോകാം അമ്മായി….
അമ്മാവന് എങ്ങനെയുണ്ട്…ഞാൻ തിരക്കി….
ഇപ്പോൾ ഭക്ഷണം ഒക്കെ കഴിച്ചു…..ശരീരം അനക്കണ്ടാ എന്നാണ് പറഞ്ഞിരിക്കുന്നത്…. സുജയുടെ അമ്മായിയമ്മക്ക് എങ്ങനെയുണ്ടെന്നു വല്ലതും അറിഞ്ഞോ ശ്രീകുട്ടാ….അമ്മായി തിരക്കി….
ഇല്ല അമ്മായി……
കുറെ നേരം കൂടി ഇരുന്നിട്ട് നീലിമയുടെ കൂടെ നാളെ വരാം എന്നും പറഞ്ഞു ഞാനിറങ്ങി….
സുജയെ വിളിച്ചു…..
എങ്ങനെയുണ്ട് സുജ മോളെ അമ്മായിക്ക്….
ഒന്നും പറയണ്ടാ ശ്രീയേട്ടാ….അതെ കിടപ്പാ….അച്ഛനെ ഒന്ന് കാണാൻ വരാൻ പറ്റിയില്ല….ആ വിഷമമേ ഉള്ളൂ…
ഇവിടെ കുഴപ്പമൊന്നുമില്ല….നീ സാമ്യം കിട്ടുമ്പോൾ ഇറങ്…..
ഞാൻ ഫോൺ വച്ച്…..സമയം ആറുമണിയാകുന്നു…ഞാനും അനിതയും വണ്ടിയിൽ കയറി…..
വീട്ടിൽ എത്തിയപ്പോൾ നീലിമയും മൂന്നു മക്കളും ഉമ്മറത്ത് തന്നെയുണ്ട്….
അച്ഛനെങ്ങനെയുണ്ട്…..
കുഴപ്പമില്ല…കുറവുണ്ട്…..നാളെ നീ അവിടെ വരെ പോകണം അവിടെ നിൽക്കാനാണ്…അമ്മായിക്ക് വീട് വരെ പോകണം പോലും….
ഊം…പോകാം…..നീലിമ പറഞ്ഞു….
പിന്നെ ആതിര ചേച്ചി വിളിച്ചിരുന്നു…..
ഞാനോ അനിതയെ അവിടെ വരെ ഒന്ന് ചെല്ലാൻ….രാവിലെ ഇങ്ങു വരാം എന്ന്….