“ എനിക്കവളെ ഇഷ്ടാ… അതാ പുറകേ നടക്കുന്നേ… ന്തേ… ”
“ അങ്ങനെ പുറകേ നടന്നിട്ട് ന്താ കാര്യം… നിനക്ക് നേരിട്ട് ചോയ്ച്ചൂടെ അവളോട്?… ” അവനോട് അടുത്ത് നിന്ന് മോസി ചോദിച്ചു…
“ ചോദിക്കണമെന്നുണ്ട്… പക്ഷേ എന്നെ കണ്ടാൽ അവൾക്ക് എന്തോ ചതുർത്ഥി കാണുന്ന പോലെയാ… അതാ ഞാനിത്ര നാളായിട്ടും… ” അവൻ വാക്കുകൾ മുഴുവനാക്കാതെ നിന്ന് പരുങ്ങി…
“ നിന്റെ സ്നേഹം സത്യണോ?… ”
“ അതേ… മോസിയാണേ സത്യം… ”
“ എന്നാൽ നിന്നെ ഞാൻ സഹായിക്കാം… ഞാൻ പറയുന്നതു പോലെ ചെയ്താൽ നിനക്കവളെ കിട്ടും… ”
“ മോസി എന്തു പറഞ്ഞാലും ഞാൻ ചെയ്യാം… എനിക്കവളെ അത്രയ്ക്ക് ഇഷ്ടമാണ്… ” സിദ്ധുവിന്റെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെന്ന് അവൾക്ക് തോന്നി…
മോസി ചുറ്റും ഒന്നു നോക്കിയിട്ട് അവന്റെ കാതിലേക്ക് അവൻ ചെയ്യേണ്ട കാര്യങ്ങൾ രഹസ്യമായി ഓതി… അവളുടെ വാക്കുകൾ ഓരോന്നും അവന്റെ മുഖത്ത് വിസ്മയം തീർത്തുകൊണ്ടിരുന്നു…
“ ഇതാണോ ഞാൻ ചെയ്യേണ്ടത്… ന്റെ ദൈവമേ… മോസി നീ കാര്യമായിട്ട് പറഞ്ഞതാണോ?… ” സിദ്ധു പകപ്പോടെ പറഞ്ഞു…
“ ഞാൻ പറയുന്നതു പോലെ ചെയ്താൽ നിനക്ക് അവളെ കിട്ടും… അല്ലെങ്കിൽ അറിയാലോ എത്ര പേരാ അവളുടെ പുറകേന്ന്… ഇതിനുള്ള സാഹചര്യം ഞാനുണ്ടാക്കിക്കോളാം… ” അതു പറഞ്ഞ് മോസി ഓഡിറ്റോറിയത്തിനു നേരെ നടന്നകന്നു… സിദ്ധു ഇടിവെട്ടേറ്റവനെ പോലെ ആ ഇടനാഴിയിൽ നിന്നു…
ആനിവേഴ്സറി ഒക്കെ കഴിഞ്ഞ് കുട്ടികൾ രണ്ടാമത്തെ സെമസ്റ്ററിന്റെ പരീക്ഷയുടെ തയ്യാറെടുപ്പുകളിലേക്കു കടക്കുന്നു… സയൻസ് ബാച്ചിലെ മോസിയും ബെല്ലയും ഇപ്പോൾ ആ കോളേജിലെ തന്നെ സ്റ്റാറുകളാണ്… കലാകായികങ്ങളിലും പഠിപ്പിലും ഒരുപോലെ തിളങ്ങുന്ന ആ സുന്ദരിക്കുട്ടികളോട് കൂട്ടുകൂടാൻ ആ സ്കൂളിലെ ആൺ-പെൺ ഭേദമന്യേ കൊതിച്ചു…
“ ഫിസിക്സിന്റെ അസൈൻമെന്റിന് നമ്മള് മാത്രം വിചാരിച്ചാ ഒക്കില്ലട്ടോ ബെല്ലാ…” ഉച്ചസമയത്തെ ബ്രേക്കിന് അസൈൻമെന്റ് വർക്ക് ചെയ്തുകൊണ്ടിരുന്ന മോസി ബെല്ലയോട് പറഞ്ഞു…
“ പിന്നെ ആര് വിചാരിച്ചാൽ നടക്കുന്നാ നീ പറേന്നേ… ” ബെല്ലയ്ക്ക് മോസിയുടെ നിർദ്ദേശം അങ്ങോട്ട് ദഹിച്ചില്ല… അവർക്കിടയിലേക്ക് ഒരാളുടേയും ഇടപെടൽ അവൾ ആഗ്രഹിച്ചിരുന്നില്ല…