“ കുട്ടികൾ നിശബ്ദരായിരിക്കുക… ഇത് മൈമാണ്… കയ്യടികളും കൂക്കിവിളികളും പരിപാടിക്ക് ശേഷം മാത്രം മതി… “ സ്റ്റെല്ല മിസ്സിന്റെ കടുത്ത ശബ്ദം കുട്ടികളിൽ നിശബ്ദത കൊണ്ടു വന്നു…
വളരെ മനോഹരമായ ഒരു തീമായിരുന്നു മൈമിനു വേണ്ടി മോസിയും ബെല്ലയും തിരഞ്ഞെടുത്തത്… ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന മൊബൈലിന്റെ തെറ്റായ ഉപയോഗം എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ആ യുവ തരുണീമണികൾ അവരിപ്പിച്ചു… പ്രോഗ്രാം കഴിഞ്ഞ് കർട്ടൻ താഴ്ത്തുമ്പോൾ സദസ്സിൽ നിന്നുയർന്ന വൻ കരഘോഷവും… “ മുല്ല… മുല്ല… “ എന്നാർപ്പു വിളികളും കേട്ട് ഇരുവരും കോരിത്തരിച്ചു…
“ കേട്ടോടി മോസി… മുല്ല മുല്ല… എന്ന് അവർ വിളിക്കുന്നത് കേട്ടോ… നമ്മൾ രണ്ടും ഒന്നാണെന്നല്ലേ അവർ പറയുന്നത്… “ ഡ്രസ്സിംഗ് റൂമിലെത്തി ഡ്രസ്സ് ചെയ്ഞ്ച് ചെയ്യുമ്പോൾ ബെല്ല മോസിയോട് നാണത്തോടെ പറഞ്ഞു…
“ തേങ്ങാക്കൊല… നീ ഡ്രസ്സങ്ങാ മാറ്യേ… മ്മ്ടെ ബാച്ചിന്റെ നാടകോണ് അടുത്തത്… അതു കാണാം വാ… “ മോസിക്ക് ബെല്ലയുടെ വാക്കുകൾ അത്ര ദഹിച്ചില്ല…
ഡ്രസ്സൊക്കെ ചെയ്ഞ്ച് ചെയ്ത് ബെല്ല മുന്നേ പോയി… സെയ്ഫ് അവിടെയെവിടെ എങ്കിലും ഉണ്ടോന്ന് നോക്കാൻ ബെല്ലയുടെ പുറകേ പതിയെയാണ് അവൾ പോയത്… അപ്പോഴാണ് സിദ്ധാർത്ഥിന്റെ കണ്ണുകൾ ബെല്ലയിലേക്ക് നട്ടിരിക്കുന്നത് മോസി കാണുന്നത്…
മോസി ഓടി ബെല്ലയുടെ അരികിലെത്തി…
“ ബെല്ല… ഞാനൊന്ന് ബാത്രൂമിൽ പോയിട്ട് വരാം… നീ നാടകം കണ്ടോ… “
“ മോസി ഞാനും വരാം… ” ബെല്ല അങ്ങിനെ പറഞ്ഞെങ്കിലും മോസി പെട്ടെന്ന് വരാമെന്ന് പറഞ്ഞ് അവളെ ഓഡിറ്റോറിയത്തിലേക്ക് പറഞ്ഞയച്ച് ബാത്രൂമിലേക്കുള്ള വഴിയിലേക്ക് നടന്നു…
പോകുംവഴി തന്നെ അനുഗമിക്കാൻ സിദ്ധാർത്ഥിനെ അവൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു… സിദ്ധുവിന് പെട്ടെന്ന് കാര്യം പിടികിട്ടിയില്ല… അവൻ ബെല്ല പോകുന്നത് നോക്കി നിൽക്കേരുന്നു… മോസി രണ്ടാമതും അവനെ വിളിച്ചപ്പോൾ അവൻ മടിച്ചു മടിച്ച് അവളുടെ അടുത്തേക്കു ചെന്നു… കൂട്ടുകാർ ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോന്ന് പലവട്ടം അവൻ നോക്കി ഇല്ല എന്നുറപ്പു വരുത്തി…
“ എന്താ മോസി… ” ബാത്രൂമിലേക്കുള്ള ഇടനാഴിയിലേക്കെത്തിയപ്പോൾ സിദ്ധു ചോദിച്ചു…
“ കുറേ നാളായല്ലോ ചെക്കാ നീ അവളുടെ പുറകേ മണത്ത് നടക്കണ്… ന്താ നിന്റെ ഉദ്ദേശം?… ” അവന്റെടുത്തേക്ക് നീങ്ങി നിന്ന് മോസി ചോദിച്ചു…
അവളുടെ തന്റേടം ഒട്ടൊന്ന് സിദ്ധുവിനെ പകപ്പിച്ചെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് അവൻ പറഞ്ഞു…