സുനിത : ഞാന്‍ കുറച്ചു ഫ്രീ ആയത് കൊണ്ടാണു നീ ഇങ്ങനെ പറഞ്ഞത് എങ്കില്‍ നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. കാലം മാറിയത് ഒന്നും നീ അറിഞ്ഞില്ല അല്ലെ
ഞാന്‍ : സോറി, എനിക്ക് ഒരു തെറ്റ് പറ്റി. പിന്നെ ഇത്ര സുന്ദരിയായ ഒരു പെണ്ണിനെ കണ്ടാല്‍ ആര്‍ക്കും ഒന്ന് ട്രൈ ചെയ്യാന്‍ തോന്നി പോകും
അത് കേട്ട അവളുടെ മുഖം തുടുത്തു.
ഞാന്‍ : അല്ല, നീ തന്നെ പറ. ഇത് വരെ ആയിട്ടും ആരും നിന്റെ പുറകെ വന്നിട്ടില്ലേ
അത് കേട്ട അവള്‍ എന്നെ തുറിച്ചു നോക്കി. പക്ഷെ തിരിച്ചു ഒന്നും പറഞ്ഞില്ല.
ഞാന്‍ : എന്നോട് പറയണം എന്നില്ല. പക്ഷെ എനിക്ക് ഊഹിക്കാം
സുനിത : നിന്നോട് പറയാന്‍ എനിക്കൊരു മടിയും ഇല്ല. പക്ഷെ ഇപ്പൊ വേണ്ടടാ.
അവളുടെ ഉള്ളില്‍ എന്തോ പുകയുന്ന പോലെ എനിക്ക് തോന്നി. പക്ഷെ ആ സമയം അവളതു പറയാന്‍ സാധ്യത തീരെ കുറവായിരുന്നു. സമയം ആകുമ്പോള്‍ ചോദിയ്ക്കാന്‍ എന്ന് ഞാനും കരുതി.
രാജുവിന് ഒരു കാമുകി ഉള്ളതിനാല്‍ പലപ്പോഴും അവന്റെ ചിന്ത അവളില്‍ ആയിരുന്നു. പുക വലിക്കുന്ന സ്വഭാവം ഉള്ള അവനെ മാനേജര്‍ക്ക് അത്ര ഇഷ്ടം ആയില്ല. അവനും മാനേജറും ആയി ഇടയ്ക്കൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.
ഒരിക്കല്‍ മാനേജര്‍ രാജുവിനോടെ നല്ല പോലെ കയര്‍ത്തു. ജോലി അറിയില്ലേല്‍ ആയാള്‍ പഠിപ്പിക്കാം എന്ന് വരെ പറഞ്ഞു. ഞാന്‍ കാര്യം തിരക്കിയപ്പോള്‍ രാജു എന്നോട് പറഞ്ഞത് മാനേജര്‍ക്ക് അക്കൗണ്ട്‌സ് അറിയില്ല അതു കൊണ്ടാണു എന്നാണ്. പക്ഷെ അവര്‍ പറയുന്നത് ഒന്നും എനിക്ക് മനസ്സിലായില്ല. പക്ഷെ അവനു കാര്യങ്ങള്‍ എല്ലാം നല്ല പോലെ ചെയ്യാന്‍ അറിയാമായിരുന്നു.
ആയിടെ ഞാനും രാജുവും തമ്മില്‍ നല്ല കൂട്ടായി. ഇടയ്ക്ക് വൈകുന്നേരങ്ങളില്‍ രാജമ്മയുടെ വീട്ടില്‍ വച്ച് അവളുടെ കെട്ടിയവന്റെ കൂടെ ഞങ്ങള്‍ രണ്ടെണ്ണം അടിക്കാറുണ്ടായിരുന്നു. രാജുവിന് നല്ല കപ്പാസിറ്റി ആയിരുന്നു. കൂടെ നിഷാദും സാദിക്കും ഞങ്ങളുടെ വെള്ള മടി കമ്പനിയില്‍ ഉണ്ടായിരുന്നു.