ഒരു തുടക്കകാരന്‍റെ കഥ 2

Posted by

ഒരു തുടക്കകാരന്‍റെ കഥ 2

Oru Thudakkakaarante Kadha Part 2 bY ഒടിയന്‍ | Previous Part

 

പരന്നുകിടക്കുന്ന പാടത്തിന്ടെ നടുവിലൂടെ പലകാര്യങ്ങളും ചര്‍ച്ചചെയ്തുകൊണ്ട് അവര് നാലുപേരും മുന്നോട്ട് നടന്നുകൊണ്ടേ ഇരുന്നു . അപ്പോള്‍ ഏകദേശം സമയം 10.30 കഴിഞ്ഞിട്ടുണ്ടായിരുന്നു , പടതിന്ടെ മദ്യഭാഗത്തെതിയപ്പോള്‍ കേളു തന്ടെ വായയുടെ അരികില്‍ കൈ ചേര്‍ത്തുപിടിച്ച് ഉറക്കെ ഒന്ന് കൂകി , ആ ശബ്ദം ഏകാന്തതയില്‍ നാനാ ഭാഗങ്ങളിലേക് ഒഴുകിപോയി , അല്പ നിമിഷത്തിനുശേഷം മറ്റേതോ ഒരു ദിക്കില്‍നിന്നും അതേ താളത്തില്‍ മറുപടിയും വന്നു. അവര്‍ വീണ്ടും നടത്തം തുടര്‍ന്ന് ഒടുവില്‍ ആ പാടത്തിന്ടെ ഒരറ്റത്ത് എത്തി ചെര്‍ന്നപോള്‍, അവിടെ അവരേം കാത്ത് മറ്റ് നാലുപെരുകൂടി ഉണ്ടായിരുന്നു അവരും നമ്മുടെ കേളുവേട്ടനെപോലെ ആ വീട്ടിലെ സ്ഥിരം പണിക്കരായിരുന്നു , ഇവര്‍ക്കൊക്കെ  ഇതെല്ലാം ഒരു നേരംപോക്കുമാത്രമായിരുന്നു . അവരുടെ ജീവിതം എന്നുപറയുന്നത് തന്നെ കൃഷിയും പറമ്പും ഒക്കെയാണ്.

പിന്നീട് അവരെല്ലാവരും ഒന്നിച്ചായി യാത്ര . ആ സമയത്ത് മിക്ക വീടുകളും മയക്കം പിടിച്ച് തുടങ്ങിയിട്ടുണ്ടായിരുന്നു , രാവന്തിയോളം പണി എടുക്കുന്നതിന്ടെ ക്ഷീണവും ടി.വി യുടേം കറന്ടിന്ടെം ലഭ്യത എല്ലാവീടുകളിലും അത്ര പ്രജാരണം അല്ലാത്തതുകൊണ്ടും ഓല മേഞ്ഞതും ഓടിട്ടതുമായ മിക്കവീടുകളും നേരത്തെതന്നെ ഉറക്കം പിടിക്കുമായിരുന്നു . മധുവിന്ടെ വീടിന്ടെ താഴെ എത്തിയപ്പോള്‍ മോഹനന്‍ അപ്പുവിനോടായി പറഞ്ഞു

“അപ്പുവേ നീ മധുവിന്ടെ അടുത്ത് ചെന്ന് വേഗം വരാന്‍ പറ”

ദാസന്ടെയും മോഹനന്ടെയും ഫ്രണ്ട് ആയിരുന്നു മധു. ആ നാട്ടിലെ നല്ല ഒരു ചെത്തുകാരനും കൂടിയായിരുന്നു മധു , അത്യാവശ്യം സൊന്തം ആവശ്യത്തിനു വാറ്റുന്ന ശീലവും മധുവിനുണ്ടായിരുന്നു.ഒരു ചെറിയ കുന്നിന്‍ ചെരുവിലായിരുന്നു മധുവിന്ടെ വീട് സ്ഥിതി ചെയ്തിരുന്നത്. ചെരിയച്ചന്ടെ വാക്ക് കേട്ട ഉടനെ തന്നെ അപ്പു മധുവിന്ടെ വീട്ടിലേക്കുള്ള ഇടവഴിയിലേക് ഓടികയറി ,മധിവിന്ടെ  വീട്ടുമുറ്റത്തെത്തിയ അപ്പു

” മധുവേട്ടാ ……… മധുവേട്ടോ…”

Leave a Reply

Your email address will not be published. Required fields are marked *