വാർദ്ധക്യപുരാണം 2

Posted by

:ചിലപ്പോ അവൻ കഴിക്കില്ല

:ഏയ് അവൻ കഴിച്ചോളും

:ഫോണൊന്നവന്റെ കൊടുത്തെ

:പറയമ്മ

:നീയവിടുന്ന് കഴിക്കണെ ഞാൻ വരുമ്പോ ആറേഴ് മണിയാകും താക്കോല് നിന്റ റൂമിന്റ്റെ ജനൽപ്പടിയിൽ വച്ചിട്ടുണ്ട്

:ആ ശരി………… ഞാൻ ഫോൺ കട്ട് ചെയ്‌തു

:നീയിതുവരെയൊന്നും കഴിക്കാതിരുന്നതെന്താ?

:എനിക്ക് വിശപ്പില്ലായിരുന്നു

:ഹമ് അതിനുംവേണ്ടി കുടിച്ചിട്ട് നിക്കയല്ലേ

;ഞാൻ ദാ വരുന്ന.

:നീയെവിടെക്കാ കഴിച്ചിട്ടുപോട

:എവിടെക്കുമില്ല ദാ മുറ്റംവരെ ചോറിട്ടുവച്ചോ ഇപ്പോവരാം

ഞാൻ മുറ്റത്തേക്കിറങ്ങി അപ്പോഴേക്കും അമ്മ വിജയമ്മയുടെ വീടിന്റെ ഗേറ്റിന് മുന്നിലെത്തിയിരുന്നു

:അമ്മെയ്

:എന്താടാ?

:വരുമ്പോ കഴിക്കാനെന്തെലും നോൺവെജ് വെടിച്ചോണ്ടുവരണേ

:നീയാദ്യം ഇപ്പപ്പോയി ചോറ് കഴിക്കാൻ നോക്ക്

:ഞാൻ കഴിച്ചോളാം.അമ്മെ മറക്കാതെ വേടിക്കണെ

:വേടിക്കാട നീ പോയി കഴിക്ക്

:ശരി (ആടാതെ എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു…. ഞാനകത്തേക്കുപോയി അപ്പോഴേക്കും വിജയമ്മ ചോറും കറികളുമെല്ലാം ഇട്ടുവച്ചിരുന്നു.അവരെന്നെ കണ്ടതും ചിരിച്ചുകൊണ്ട്

:ഓഹ് നോൺവെജ്ജെ കഴിക്കോളോ നീ

:അതിങ്ങുകെട്ടോ?അല്ല നോൺവെജ്ജ്എന്നൊക്കെ പറഞ്ഞാലറിയാമല്ലേ?

:അതിനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ടെടാ.നീ കളിയാക്കാതെ ചോറ് കഴിക്കാൻ നോക്ക്

Leave a Reply

Your email address will not be published. Required fields are marked *