ഞാൻ വിപിയുടെ അടുത്തേയ്ക്കു കുറച്ചുകൂടി അടുത്ത് നിന്നു
” ഇവിടെ നിന്നെ സഹായിക്കാൻ മാത്രമാണ് ഞാൻ വന്നത്,
പ്ലാനൊക്കെ ആൽബി അവിടെ ചെയ്യുമെന്നാണ് പറഞ്ഞത്..!”
ഞാൻ പിന്നെയും വീണയെ തപ്പി,
അവൾ അമ്മയുടെ കൂടെ അടുക്കളയിൽ തിരക്കിട്ട പണിയിലാണ്,
ഞാൻ അടുക്കളയുടെ മുന്നിൽ എത്തി ഒന്ന് മുരടനക്കി.,
വീണ പെട്ടെന്ന് എന്നെ കണ്ടു എന്റെ അടുക്കലേക്കു വന്നു
” എന്ത് പറ്റി മനു.?”
” അല്ല ഇന്നാണ് വിപിയുടെ ഇന്റർവ്യൂ,
ഞാൻ അവനു ഒന്ന് കൂടെ പോയിട്ട് വരാം,
നീ ഇന്നല്ലേ വിനുവുമായി സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞത്,
അതിനു നീ ഒറ്റയ്ക്ക് പോയിക്കൊള്ളുലെ., അല്ലേൽ അഭിരാമി ചേച്ചിയെയും കൂട്ടിക്കോ,
അല്ലേൽ ചിന്നുവിനെ..!”
എന്റെ അഭിപ്രായത്തിനോട് ഒട്ടും യോജിപ്പില്ലാത്ത പോലെ വീണയുടെ മുഖം പെട്ടെന്ന് വാടി.,
എന്നാലും അവൾ മറുത്തൊന്നും പറഞ്ഞില്ല..
ഒന്ന് മൂളുക മാത്രം ചെയ്തു.!
ഞാൻ കുറച്ചുകഴിഞ്ഞു വിപിയുടെ കൂടെ ഇറങ്ങി ടൗണിൽ ഒരു സ്ഥലത്തു വണ്ടി ഒതുക്കിയിട്ട് ഞങ്ങൾ ഒരു ടാക്സി കാറിലേക്ക് കയറി,
തിരിച്ചു ഞങ്ങളുടെ വീട്ടിലേയ്ക്കു വിട്ടു,
ഒട്ടൊന്നു അകലെ വണ്ടി നിർത്തിയിട്ടു കാത്തിരുന്നു..
” എടാ വിപി നീ ഇന്ന് രാവിലെ പറഞ്ഞത് എന്താടാ.?
എനിയ്ക്കൊന്നും മനസിലായില്ല..!”
ഞാൻ അവന്റെ അടുത്തേയ്ക്കു കുറച്ചുകൂടി ചേർന്നിരുന്നു ചോദിച്ചു
” എടാ എനിയ്ക്കതു ഉറപ്പൊന്നുമില്ല,
പക്ഷെ ഇന്നലെ രാത്രി ഒരു രണ്ടുമണിയോടെ ഞാൻ മൂത്രമൊഴിക്കാനായി എണീറ്റപ്പോൾ ആരോ വാതിൽ
തുറക്കുന്ന പോലെ ഒച്ച കേട്ടു,