മാലിനി പൈസയും വാങ്ങി അകത്തേക്കുപോയി രാമൻ കുറച്ചു സമയം അവിടെ ഇരുന്നതിനു ശെഷം പോയിക്കിടന്നു രാമേട്ടന് ന്നല്ല ക്ഷിണമുണ്ടായിരുന്നതുകൊണ്ട് പെട്ടന്ന് ഉറങ്ങി രാവിലെ എഴുന്നേറ്റപ്പോൾ പത്തുമണി യായിരുന്നു രാമൻ പറമ്പിലേക്കിറങ്ങി അപ്പോൾ പാർവതി തമ്പുരാട്ടി പറമ്പിൽ പണിക്കാർകുള്ള ചായയും കൊണ്ട് വന്നു …. അല്ല രാമാ നീ എണീറ്റ ഉടനെ ഇങ്ങോട്ടാണോ വന്നത് ചായ അവിടെ മുൻവശത്തുണ്ട് മാലിനിക്ക് ഏതൊക്കെയോ സാദനം പുറത്തുപോയി വാങ്ങണം എന്നും പറഞ് ചായകൊണ്ട് അങ്ങോട്ട് പോയിട്ടുണ്ട് ….എന്നാ തമ്പുരാട്ടി ഞാൻ അങ്ങോട്ട് ചെല്ലട്ടെ അല്ലങ്കിൽ പിന്നെ അതിനാവും പിണക്കം ..,.രാമൻ ഇതും പറഞ്ഞു തീരുന്നതിനു മുൻബ് നടന്നു നീങ്ങി വീടിന്റെ മുൻ വശത് ത്തെത്തുന്നതിനു മുന്നേ കേട്ടു വിളി രാമേട്ടാ രണ്ടുമൂന്നു വിളി വിളിച്ചപ്പോഴും രാമൻ ഒന്നും മിണ്ടിയില്ല പിന്നെ വിളിച്ചത് രാമൻകുട്ട്യേ ആ വിളി കേട്ടപ്പോൾ രാമേട്ടന് ചിരിവന്നു ….നീ എന്തിനാ മോളേ നിന്നു കൂവി പൊളിക്കുന്നു …. രാമേട്ടാ വേഗം ചായകുടിക്ക് എനിക്കൊന്ന് വെളിയിൽ പോണം.. .. അവൾ നിന്നു ചിണുങ്ങി ….നീ എന്തിനാ ചെറിയകുട്ടികളെ പോലെ നിന്നു കരയിണത് ഞാനിപ്പം കഴിച്ചിട്ട് മോളുടെ കൂടെ വരില്ലേ രാമൻ ചായയും കുടിച്ചു മാലിനിയുടെ കൂടെ കടയിലേക്ക് പോയി പെണ്ണുങ്ങളുങ്ങൾക്കുള്ള കടയായിരുന്നു അത് അവിടെ കയറി മാലിനി എന്തൊക്കെയോ വാങ്ങി വന്നു വേറേയും ഒരുപാട് കടകളിൽ പോയി സാധനങ്ങളൊക്കെ വാങ്ങി വീട്ടിലേക്ക് മടങ്ങി വരുന്ന വഴി ഒരുവണ്ടി രാമേട്ടനേയും മാലിനിയെയും ക്രോസ് ചെയ്‌തു നിർത്തി അതിൽ നിന്നും ഒരാൾ ചാടിയിറങ്ങി .രാമനും മാലിനിയും പേടിച്ചു പോയിരുന്നു വണ്ടിയിൽ നിന്നും ഇറങ്ങിവരുന്ന ആളെക്കണ്ട…. രാമേട്ടൻ എടാ കള്ളതിരുമാലി നിന്നെക്കൊണ്ട് തോറ്റല്ലോടാ ഉണ്ണീ ….രാമേട്ടൻ അയാളെ കെട്ടിപിടിച്ചു ഇതുകണ്ട മാലിനി ഒന്നും അറിയാതെ പകച്ചുനിന്നു. …. മോളേ മാലിനി ഇതാണ് എന്റെ ഒരേഒരു മകൻ ഉണ്ണി ….മാലിനി ഉണ്ണി യുടെ മുകത്തുന്നൊക്കി ഒന്ന് പുഞ്ചിരിച്ചു ….ഉണ്ണി മാലിനിയെ ഇമവെട്ടാതെ ന്നോക്കി നിൽക്കുകയായിരുന്നു രാമേട്ടൻ വിളിച്ചപ്പോളാണ് അവന് സ്ഥലകാല ബോധമുണ്ടായത് അവർ മൂന്നുപേരും കോവിലകം ലക്ഷയമാക്കി നടന്നു കോവിലകത്തെത്തിയ മാലിനി അമ്മയുടെ അടുത്തേക്ക് ഓടി …..അമ്മെഅമ്മെ….എന്താമാലിനി വിളിച്ചു കൂവുന്നത് …. രാമേട്ടന്റെ മകൻ ഉണ്ണി വന്നിട്ടുണ്ട് …അതെയോ ….തമ്പുരാട്ടി പുറത്തേക്ക് വന്നു ….രാമാ ഇതാണോ നിന്റെ മകൻ ….അതെ ഇതാണ് എന്റെമകൻ ഉണ്ണി..,ഉണ്ണി തമ്പുരാട്ടിയെ കണ്ടപ്പോൾ കൈകൂപ്പി നമസ്കാരം പറഞ്ഞു .. തമ്പുരാട്ടി ഉണ്ണിയോട് ചോദിച്ചു..ഉണ്ണി പോയിട്ട് ന്നല്ല പണിയൊക്കെ ആയോ ബോംബെയിൽ….നല്ലപണിതന്നെ കിട്ടി ത്തമ്പുരാട്ടി .,എന്തുപണിയാ ഉണ്ണി …അവിടെ ഒരു ഓഫീസിലാ മാസം മുപ്പത്തിനായിരം രൂഭ ശമ്പളം കിട്ടും ഞാൻ ഏഴുദിവസത്തെ ലീവിനാണ് വന്നത് അച്ഛനെ തിരഞ്ഞു ന്നടെന്ന് ദിവസം കഴിഞ്ഞു ഇനി നാളെ പോകണം ….എല്ലാവരുടെയും മുഖത്തു മ്ലാനത അതിനെ മുറിച്ചുകൊണ്ട് മാലിനി പറഞ്ഞു …
രാത്രിയുടെ മറവിൽ 2 [SaHu]
Posted by