സത്യത്തിൽ അമ്മയിൽ നിന്നും ശ്രീയേട്ടനെ പറ്റി എന്തേലും ഒക്കെ അറിയാനാ
അവൾ രാവിലെതന്നെ അടുക്കളയിൽ എത്തിയത് ….
ശ്രീകുട്ടാണോ …അവൾ അറിയാത്ത ഭാവത്തിൽ ചോദിച്ചു …
അതെന്റെ വാവേ …ഇന്നലെ പാർട്ടിക്ക് വന്നില്ലേ സുലോചന ടീച്ചറുടെ മോൻ ….
ആ ശ്രീകാന്ത് …..അല്ലേ ..ആ പയ്യൻ ന്ത ചെയ്യണേ …
പയ്യനോ നിന്നെക്കാൾ 4 വയസിനു മൂത്തതാ ..അവൻ
അമ്മക്ക് ശ്രീയേട്ടനെ കുറിച്ച് നല്ല മതിപ്പാണ് അപ്പൊ ആള് നല്ലതാണ്
അല്ലെങ്കിൽ ഇത്ര ക്കും അങ്ങട് പോക്കില്ല …
ന്ത അമ്മെ ആ ചേട്ടൻ ചെയ്യണേ …..
അവൻ +2 കഴിഞ്ഞു ….നല്ല മാർക്കുണ്ടായിരുന്നു
അവന്റമ്മക് അവനെ എഞ്ചിനീയർ ആക്കാൻ വല്യ താല്പര്യ മായിരുന്നു
പക്ഷെ അവൻ ചിന്ദിച്ചത് പ്രയോഗികമായായിരുന്നു …അവൻ ttc ക്ക് ചേർന്നു
അദ്ധ്യാപനം അവനു ഇഷ്ട്ടമാണ് അതിനേക്കാൾ ഉപരി സുലോചന ടീച്ചർ
ഈ വര്ഷം റിട്ടയർ ആകും …
ആ ഒഴിവിലേക്ക് നേരത്തെതന്നെ അവൻ അവന്റെ സീറ്റ് ഉറപ്പാക്കി ….
അവന്റെ അച്ഛൻ ക,മ്പികു,ട്ടന്‍നെ,റ്റ്മരിച്ചപ്പോൾ ലഭിച്ച വലിയ ഒരു തുകയുണ്ട് ബാങ്കിൽ
അതിൽ നിന്നും കുറച് മാനേജ്മെിന്റിനു കൊടുക്കണം ….അത്രതന്നെ
ഇപ്പൊ വയസ് 21 ആകുന്നതേ ഉള്ളു 22 ഇൽ അവൻ സർക്കാർ ശമ്പളം കയ്യിൽ വാങ്ങും ….
പിന്നെ ടീച്ചറിന്റെ മോനായതോണ്ട് അവർക്കു സന്തോഷമേയുള്ളൂ
കാശും കുറച്ചെന്തോ ഇളവും നല്കിട്ടുണ്ട് …
അവൾ വാ പൊളിച്ചു കേട്ടിരുന്നു …
അപ്പൊ മാഷാണ് …മാഷിന്റേതായ ഒരു രൂപമൊന്നുമല്ല
കയ്യിലും മാറിലും നല്ല മസിലും പെരിപ്പിച്ചൊരു മാഷ് ….
ചേർച്ചയില്ല …..
അല്ല അമ്മയെന്താ എന്നോട് ശ്രീകാന്തേട്ടനെ പോലാവാൻ പറഞ്ഞത്
എടി പൊട്ടി ഞാനും റിട്ടയർ ആകാൻ ഇനി 4 വര്ഷം കൂടിയേ ഉള്ളു …
ഇപ്പോഴേ പറഞ്ഞു വച്ചാൽ നിനക്ക് വേണേൽ ഇതുപോലെ 22 വയസിൽ
സർക്കാർ ശമ്പളം വാങ്ങാം ….
ഇപ്പൊ പിടികിട്ടി ….കൊള്ളാലോ ഐഡിയ ….എനിക്കെന്താ ഈ ബുദ്ധി നേരത്തെ
തോന്നഞ്ഞേ ….
അതി നു ബുദ്ധി വേണ്ടേ ……’അമ്മ പിന്നെയും അവളെ കളിയാക്കി ..
അല്ല ആരിതു ഇന്ന് ലോകം അവസാനിക്കും …..
അബി അവളെ കളിയാക്കികൊണ്ടു അടുക്കളയിൽ എത്തി ..
ആ നന്നായിപ്പോയി ….അവൾ അവനെ കൊഞ്ഞനം കുത്തി കാണിച്ചു …
നീ ഈ ചായ ചേട്ടന് കൊടുക്ക് …..ഒരു കപ്പിൽ ചായയെടുത്തു ചാരു വിനു നൽകി