മനസ്സ് കലുഷിതമായിരുന്നു …..
എന്തെക്കെയോ പിന്നെയുമവൾ ആലോചിച്ചു കൂട്ടി
അതിലധികവും ശ്രീയെ കുറിച്ചായിരുന്നു …
എന്താ ശ്രീയേട്ടൻ അമ്മയെ വിളിച്ചത് ആന്റിന് …
ഞാനോ ടീച്ചറെന്ന് ….
ശോ എനിക്കും ആന്റിന് വിളിച്ചമതിയായിരുന്നു
അതെങ്ങനാ അപ്പോ ഇങ്ങനൊക്കെ ആവുന്നു വിചാരിച്ചോ ……
അതിനിപ്പോ എന്തുണ്ടായി …..
ദൈവമേ എന്തൊക്കെയാ സംഭവിക്കണേ ……
അവളിൽ സങ്കടം നിറഞ്ഞു ….ഞാൻ ചീത്ത ആവുകയാണോ
അല്ല ചീത്ത ആവുന്നതെങ്ങനെ …..
ലോകത്തു പ്രേമിക്കുന്നവർ ഒക്കെ ചീത്തയാണോ …?
അങ്ങനാണെങ്കിൽ അഭിയേട്ടൻ ചീത്ത അവന്ടെ ..
എത്ര നല്ലവൻ ആണ് അഭിയേട്ടൻ ..
അല്ല പ്രേമം ചീത്തയല്ല ഒരാളെ ഇഷ്ടപ്പെടുന്നത് അത്ര വല്യ കുറ്റമൊന്നുമല്ല …
അവൾ അവളെ സ്വയം പറഞ്ഞു മനസിലാക്കുകയായിരുന്നു …
പിണക്കം മാറി നിദ്രദേവി അവൾക്കു കൂട്ട് വന്നു
എപ്പോഴോ അവളുറങ്ങി …..
രാവിലെ ഉണർന്നു പല്ലുതേച്ചു …..അവൾ അടുക്കളയിൽ എത്തി
ഇതെന്ത് അത്ഭുതം നീയെന്താ ഇവിടെ …..വഴിതെറ്റി വന്നതാണോ ..?
സുമംഗല ദേവി അവളെ കളിയാക്കി …
അതെന്താ എനിക്ക് അടുക്കളയിൽ വന്നൂടെ ദേവിയെ …..
അല്ല വിളിച്ചപോലും വരാത്ത നീ വിളിക്കാതെ വന്നപ്പോൾ ചോദിച്ചതാണേ …
തമ്പുരാട്ടി ക്ഷെമിക്കണം …..
ഹമ് …ക്ഷമിച്ചിരിക്കുണു …..
അവളും അതെ നാണയത്തിൽ തിരിച്ചടിച്ചു ….
അല്ലടോ …ന്ത ഇന്ദുചൂഢന്റെ ഫ്യൂച്ചർ പ്ലാൻ ……..
ന്ത് ‘അമ്മ …….അവൾക്കു മനസിലായില്ല …
ന്തു പഠിക്കാനാ താല്പര്യം …..
മെഡിസിൻ ….എഞ്ചിനീയറിംഗ് …അങ്ങനെ …..
ഏതാ ?
ഓഹ് മെഡിസിനും എഞ്ചിനീറിംഗും മാത്രേ ഈ ലോകത്തുള്ളൂ …
പിന്നെന്താ ….അല്ലേൽ നീ ശ്രീകുട്ടനെപോലായിക്കോ ..
ശ്രീക്കുട്ടൻ …ആ പേര് കേട്ടപ്പോൾ തന്നെ അവളുടെ മനസ്സിൽ മിന്നല്പിണരുകൾ പാഞ്ഞു