ശ്രീക്കുട്ടൻ ന്ന് വിളിപേര് ശരിക്കും ശ്രീകാന്ത് എന്ന
സുലോചന ടീച്ചറുടെ തിരുത്തൽ …
എന്തായാലും ആള് കൊള്ളാം കാണാനൊരു ആനച്ചന്ദം
ജിമ്മിലൊക്കെ പോയി ഉരുട്ടിക്കേറ്റി വച്ച മസിലും
ആവശ്യത്തിന് പൊക്കവും വെളുത്ത നിറവും ….
മുഖശ്രീയും ഉണ്ട് …..ഞാനെന്തിനാ കണ്ട ചെക്കന്മാരെ നോക്കണേ …..
അവൾ അറിയാതെ മനസ്സിൽ പറഞ്ഞു
മനസ്സുകൊണ്ട് പറഞ്ഞെങ്കിലും അവളുടെ 17 ന്റെ പ്രായം അവളെ അതിൽ നിന്നും
പിന്തിരിപ്പിച്ചില്ല ….
അവൾ ഇടയ്ക്കിടെ അവനെ ഒളികണ്ണിട്ടു നോക്കി …
അവനും അവളെ നോക്കുന്നുണ്ടായിരുന്നു …..
അവൻ നോക്കുമ്പോൾ അവൾ മിഴികൾ വേറെ എങ്ങോട്ടേക്കെങ്കിലും പായിക്കും
പാർട്ടി അവസാനിച്ചു എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു
അവസാനമായി അവൾ ശ്രീകാന്തിനെ ഒന്നുകൂടി കണ്ടു …..
അവനും ടീച്ചറും അവർക്കരികിലേക്കു വന്നുയാത്രാനുമതി തേടി
ഞങ്ങളിറങ്ങട്ടെ ടീച്ചറെ …….
ആഹ് ശരി ടീച്ചറെ വന്നതിൽ ഒരുപാടു സന്തോഷം …….
എന്ന ശരിയാന്റി …..അവനും യാത്ര പറഞ്ഞു
ചാരു …അപ്പൊ ഇനിയെന്നെങ്കിലും കാണും ഓൾ ദി ബെസ്ററ് ….
താങ്ക്സ് …..അവൻ കയ്യ് വീശി നടന്നകന്നു …
പാർട്ടിയുടെ ക്ഷീണം മാറ്റാൻ അവൾ കുളിച്ചു ഫ്രഷ് ആയി
ചേട്ടന്റെ കൂടെ അവൾ കിടനില്ല
അവളുടെ മുറിയിൽ കിടന്നു …..
കിടക്കുമ്പോളേക്കും ഉറങ്ങുന്ന അവളോടിന്നു നിദ്രാദേവിക്ക് പിണക്കം
കണ്ണെത്ര പൂട്ടിയടച്ചിട്ടും അവൾക്കു ഉറങ്ങാൻ സാധിച്ചില്ല
ശ്രീകാന്ത് …..ശ്രീക്കുട്ടൻ ….ശ്രീ ….ശ്രീയേട്ടൻ ……
താനെന്തിനാ ..ഇങ്ങനെ ഒക്കെ ആലോചിക്കണേ
തനിക്കിതെന്തു പറ്റി …
ഇതാവുമോ പ്രേമം …ഇഷ്ട്ടം എന്നൊക്കെ പറയുന്നത് …
കൂട്ടുകാരികൾ പലർക്കും പ്രേമമുണ്ടായിരുന്നു …
തനിക്കു മാത്രം അങ്ങനൊന്നും ഇതുവരെ ആരോടും തോന്നിയിട്ടില്ല
ഇതിപ്പോ എന്താ ഇങ്ങനെ ….
താനും അനുരാഗത്തിനു പിടികൊടുത്തോ ….
ഏയ് ഇതൊന്നും പ്രേമമല്ല ….
പിന്നെ ഒരുപ്രാവശ്യം കണ്ടാലുടൻ പ്രേമമുണ്ടാവോ ?
ഇല്ല എനിക്ക് പ്രേമമില്ല ….