ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ]

Posted by

” കുഞ്ഞനിയത്തി അല്ലെ ……..ദേവേട്ടാ ….നിങ്ങളാരാ …ദേവന്‍ …..ദേവന്‍ കല്യാണി…ദേവന്മാര്‍ക്ക്‌ ഒന്നോ രണ്ടോ ഭാര്യമാരോക്കെ ആവാം “

” മഞ്ജു …വേണ്ട …” ദേവനത് പറയുന്നതിന് മുന്‍പേ മഞ്ജു പുറത്തേക്കു പോയി ..ദേവന്‍ പകച്ചു കല്യാണിയെ നോക്കി …അവള്‍ വാതില്‍ക്കലേക്ക് നോക്കി നില്‍പ്പാണ്

‘ മോളെ …കല്യാണി ….ഞാന്‍ പറയുന്നത്…: ദേവനെന്തോ പറയാന്‍ വന്നപ്പോഴേക്കും മഞ്ജു വീണ്ടും അകത്തേക്ക് വന്നു .അവളുടെ കയ്യില്‍ ഒരു കുടുക്കയും പേനയും രണ്ടു മൂന്നു ഡേ നോട്സ് ന്റെ പേപ്പറുകളും ഉണ്ടായിരുന്നു

” അതേയ് …ദേവേട്ടാ …ചുമ്മാ ..ഒരു കുസൃതിക്കാണേ……ദേവേട്ടന്‍ എന്ത് പറഞ്ഞാലും ഞങ്ങളില്‍ ഒരാള്‍ ഇവിടുണ്ടാവും …..ഇനിയെന്നും …..അത് കൊണ്ട് ദേവേട്ടനു ഇഷ്ടമുള്ള ഒരാള്‍ടെ പേര് എഴുത് ഈ പേപ്പറില്‍ ..”

” മഞ്ജു വേണ്ട ‘

ദേവന് ദേഷ്യം വന്നു തുടങ്ങിയിരുന്നു

“ഒരു പേപ്പര്‍ കല്യാണിക്കും കൊടുത്തിട്ട് മഞ്ജു പറഞ്ഞു

” നീയും എഴുത് മോളെ ….ആരാവും ദേവേട്ടന്‍ ആഗ്രഹിക്കുന്നത് എന്ന്”

കല്യാണി ഒട്ടും മടിക്കാതെ അപ്പുറത്തെ ഡ്രസ്സിംഗ് ടേബിളില്‍ വെച്ചെഴുതി മടക്കി കുടുക്കയില്‍ കൊണ്ട് വന്നിട്ടപ്പോള്‍ ദേവന് മനസിലായി രണ്ടു പേരും ഒത്തു കൊണ്ടുള്ള കളിയാണെന്ന്. മഞ്ജുവും ഇതിനകം എഴുതി മടക്കി അതിലിട്ടു

” ദേവേട്ടാ ..എഴുതുന്നുണ്ടോ …..എഴുതെന്നെ ..ഇതൊക്കെ ഒരു രസമല്ലേ ….അതിനു ഇപ്പോള്‍ പൊട്ടിക്കുന്നില്ല ….പിന്നെ നമ്മളോന്നിച്ചേ പോട്ടിക്കുന്നുള്ളൂ” മഞ്ജു അവനെ കൊണ്ട് നിര്‍ബന്ധിച്ചു എഴുതിച്ചു . ഒരു റെഡ് കളര്‍ പേപ്പറിലാണ് അവന്‍ എഴുതിയത്. എഴുതുന്ന സമയത്ത് അവര്‍ രണ്ടു പേരും തിരിഞ്ഞു നിന്നു

!! രസമല്ലെന്നു….തന്റെ ഇഷ്ടത്തിനോ ..തീരുമാനത്തിനോ യാതൊരു വിലയുമില്ലേ ?!!

എഴുതി കഴിഞ്ഞപ്പോള്‍ മഞ്ജു കല്യാണിയുടെ ചെവിയില്‍ എന്തോ പറഞ്ഞു ,ചിരിക്കുന്നത് കണ്ടു .

” ദേവേട്ടാ …അപ്പൊ ലൈറ്റ് ഓഫാക്കാന്‍ പോകുവാണേ”

അവര്‍ പുറത്തേക്കു ഇറങ്ങി രണ്ടു മൂന്നു മിനുട്ടായപ്പോള്‍ ലൈറ്റ് ഓഫായി

ദേവന്‍ ചങ്കിടിപ്പോടെ കിടന്നു .

ഈശ്വരാ…… ഇനിയും പരീക്ഷണമാണോ?

കതകു തുറന്നതെ ദേവന്‍ അങ്ങോട്ട്‌ നോക്കി . മുറിക്കു പുറത്തെ ഹാളിലെയും ലൈറ്റ് ഒഫായിരുന്നതിനാല്‍ കാലടി ശബ്ദം മാത്രമേ അവനു കാണാനായുള്ളൂ .

Leave a Reply

Your email address will not be published. Required fields are marked *