മഞ്ജുവാണ് ഭക്ഷണം വിളമ്പിയത് . ശാരദയെയും അവള്‍ പിടിച്ചിരുത്തി. മഞ്ജു ശാരദയുടെ വീട്ടിലെ കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചറിഞ്ഞു.
ആഹാരം കഴിഞ്ഞ് ദേവന്‍ ബെഡ് റൂമില്‍ വെറുതെ കിടന്നു …
അപ്പോള്‍ മഞ്ജു അങ്ങോട്ട് കയറി വന്നു
” ദേവേട്ടാ …” അവള്‍ അവന്‍റെ സമീപമിരുന്നു മടിയിലേക്ക് കൈ എടുത്തു വെച്ചു അമര്‍ത്തി
” എന്നോട് പിണക്കമുണ്ടോ?” മന്ത്രിക്കുന്ന പോലെ ചോദിച്ചിട്ട് അവളവന്റെ കയ്യെടുത്ത് മുത്തി
” ഇനിയൊരിക്കലും ഞാന്‍ എന്റെ ദേവേട്ടനെ വിഷമിപ്പിക്കില്ല …..പകരം …..പകരം എനിക്ക് തരാന്‍ ഒന്നുമില്ല …..ഞാന്‍ ചീത്തയല്ലേ …മനസും ശരീരവും എല്ലാം”
“എന്റെ മോളെ ..നീയെല്ലാം മറന്നു കള….നീ തിരിച്ചു വന്നല്ലോ …..കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍ …….ഞാനും ചീത്തയല്ലേ..നീ പോയി കഴിഞ്ഞു ഞാനും “
പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ മഞ്ജു അവന്റെ വാ പൊത്തി
” ഞാനെല്ലാം മറക്കാന്‍ ശ്രമിക്കുവാ…അല്ല മറന്നു കഴിഞ്ഞു …..ദേവേട്ടാ ..”
” എന്താ മോളെ ?”
” ഞാന്‍ പറയുന്നത് ഇനി കേള്‍ക്കുമോ ?”
” അതെന്താ അങ്ങനെ ?”
“അല്ല …എന്നോടിനിയും ആ പഴയ സ്നേഹമുണ്ടെങ്കില്‍ ..”
” ആ സ്നേഹം ഉണ്ട് …അതിലും കൂടുതല്‍ ….പക്ഷെ ….കല്യാണി ….അവളെ ഇറക്കി വി …”
” വിടാന്‍ ഞാന്‍ പറയുമോ ദേവേട്ടാ …..അവള്‍ ഇവിടെ ഉണ്ടാകും ….എനിക്കൊരു കൂട്ടായിട്ട്….എനിക്ക് വഴക്ക് കൂടാന്‍ ….എന്റെ “കുഞ്ഞനിയത്തി”
കുഞ്ഞനിയത്തി എന്ന് എടുത്തു പറഞ്ഞപ്പോള്‍ മഞ്ജുവിന്റെ മുഖത്തെ കുസൃതി ദേവന്‍ ശ്രദ്ധിച്ചു ..ഇനിയൊരു പക്ഷെ കല്യാണി എല്ലാം ഇവളോട് പറഞ്ഞു കാണുമോ?
” എഴുന്നേല്‍ക്ക് ദേവേട്ടാ ….ഉറങ്ങണ്ടേ?”
” ഹ്മം …..ഉറക്കം വരുന്നില്ല ….നീ കിടന്നോ “
ദേവന്‍ അല്‍പം നീങ്ങി കിടന്നു