ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ]

Posted by

ഡ്രൈവിംഗ് സീറ്റില്‍ നിന്നും മഞ്ജുവിറങ്ങി ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു

!!! ഇവള്‍ ഡ്രൈവിംഗ് പഠിച്ചോ ? !!

ദേവന് അതിശയമായി ..അതിലുപരി അവനെ അമ്പരപ്പിച്ചത് മഞ്ജുവിന്റെ ചിരിക്കുന്ന മുഖം ആണ് …അല്‍പം മുന്‍പ് കണ്ട , കരഞ്ഞു തളര്‍ന്ന മന്ജുവല്ല …യാതൊന്നും സംഭവിചിട്ടെ ഇല്ലന്ന മട്ടില്‍ ചിരിക്കുന്ന മഞ്ജു

” ഇങ്ങോട്ട് ഇറങ്ങ് ദേവേട്ടാ …ദേവേട്ടന്‍ എങ്ങോട്ടാണെന്ന് എനിക്കറിയാം ” മഞ്ജു ചിരിച്ചു കൊണ്ട് തന്നെ കുനിഞ്ഞു കാറിന്റെ താക്കോല്‍ ഊരിയെടുത്തു , എന്നിട്ട് വാതില്‍ തുറന്നു

ദേവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ കല്യാണിയും ശാരദേച്ചിയും സിറ്റ് ഔട്ടിലേക്ക് വന്നു

മഞ്ജു അവളുടെ കാറിന്റെ ബാക്ക് ഡോര്‍ തുറന്നു മൂന്നാല് പാക്കറ്റുകള്‍ എടുത്ത് അകത്തേക്ക് കയറി , പുറകെ ദേവനും മറ്റുള്ളവരും

” കല്ലൂ…മോനെന്തിയെടി ?”

ഉറങ്ങുവാ മഞ്ജുവേച്ചി”

” മ്മം….ശാരദേച്ചി …കുറച്ചു സാധനങ്ങള്‍ കൂടി കാറിലുണ്ട് …അതൊന്നു എടുക്കാന്‍ സഹായികക്കണേ …ഞാനും വരുന്നു ‘

അമ്പരന്നു നില്‍ക്കുന്ന ശാരദയെ മാറി കടന്നു മഞ്ജു വീണ്ടും കാറിനടുത്തേക്ക് പോയി .കല്യാണിയും ശാരദയും മഞ്ജുവും ചേര്‍ന്ന് ഓരോ പാക്കറ്റുകള്‍ ആയി കൊണ്ട് വന്നു സോഫയിലും മറ്റുമായി വെച്ചു.

ഒരു വലിയ ടെഡ്ഡി ബിയര്‍ എടുത്തു മഞ്ജു കല്യാണിക്ക് നേരെ നീട്ടി ….. ഇത് അവന്റെ അടുത്ത് കൊണ്ട് പോയി വെച്ചേക്കു …അവന്‍ ഉണരുമ്പോ കാണണം …”

മറ്റൊരു പാക്കറ്റ് തുറന്നു ഒരു “VAT 69” ന്‍റെ ബോട്ടിലെടുത്ത് സോഫയില്‍ അമ്പരന്നിരിക്കുന്ന ദേവന്‍റെ മുന്നില്‍ ടീപ്പോയില്‍ വെച്ചു

” ശാരദേച്ചി …ഒരു ഗ്ലാസും വെള്ളവും കൂടി കൊടുത്തേക്കു …..രാവിലെ മുതല്‍ ഒന്നും കഴിച്ചു കാണത്തില്ല …വല്ല ടച്ചിങ്ങ്സും കൂടി എടുത്തോ “

” ശെരി മോളെ ” ശാരദേച്ചി കിച്ചനിലേക്ക് പോയപ്പോള്‍ മഞ്ജു

” വാടി മോളെ …നമുക്കൊരല്‍പം പണിയുണ്ട് …ആദ്യം ഒന്ന് കുളിക്കണം …”

മഞ്ജു കല്യാണിയുടെ കയ്യും പിടിച്ചു ഗസ്റ്റ് റൂമിലേക്ക്‌ കയറുന്നത് ദേവന്‍ കണ്ടു …രണ്ടു പേരും അവനെ തിരിഞ്ഞു നോക്കിയില്ല ….മുന്നില്‍ ഇരിക്കുന്ന മദ്യത്തില്‍ അവന്‍ കണ്ണ് പായിച്ചെങ്കിലും കഴിക്കാന്‍ തോന്നിയില്ല …മൊത്തത്തില്‍ ഒരു മന്ദത ….ഒരു ശൂന്യത .. എല്ലാം തിരികെ വന്നെങ്കിലും , എല്ലാം തിരിച്ചു പിടിച്ചെങ്കിലും . എന്തോ നഷ്ട പെട്ട ഒരു തോന്നല്‍

‘ ആഹാ ..ഇത് വരെ തുടങ്ങിയില്ലേ ? ‘

Leave a Reply

Your email address will not be published. Required fields are marked *