അവളെ ഒന്ന് കാണാന്‍ കൂടി കഴിഞ്ഞില്ലല്ലോ ഈശ്വരാ …ഇറങ്ങാന്‍ നേരം അമ്മാവന്‍ ടെസയെ കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും അവന്റെ മനസ്സില്‍ ഇടിത്തീയായി പതിച്ചു
ദേവന്‍ വീടിന്റെ പോര്‍ച്ചിലേക്കു കാര്‍ കയറ്റി നിര്‍ത്തി . ശാരദേച്ചി വന്നു വാതില്‍ തുറന്നു . കല്യാണിയും ദേവനും ഒന്നും മിണ്ടാതെ അകത്തേക്ക് കയറി . അവരുടെ മുഖത്ത് നിന്നും എന്തോ അരുതായ്ക വായിച്ചത് കൊണ്ട് ശാരദേച്ചി ഒന്നും ചോദിക്കാന്‍ നിന്നില്ല
ദേവന്‍ ബെഡ് റൂമിലേക്ക് കയറി പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈലും മറ്റും ബെഡിലെക്ക് ഇട്ടിട്ടു ബാത്രൂമിലേക്കു കയറി ഡ്രെസ് മാറാതെ തന്നെ ഷവര്‍ ഓണ്‍ ചെയ്തു…… തണുത്ത വെള്ളത്തിനും അവന്റെ നീറുന്ന മനസിനെ തണുപ്പിക്കാന്‍ സാധിച്ചില്ല
ശരീരം തണുക്കുവളം ദേവന്‍ ഷവറിനു ചുവട്ടില്‍ നിന്നു. പുറത്തിറങ്ങി ബെഡില്‍ അല്‍പ നേരം കിടന്നു ..കിടന്നിട്ടു കിടക്കാന്‍ പറ്റുന്നില്ല …ഇനിയെന്ത് ?
ദേവന്‍ ഹാളിലേക്ക് വന്നു , ഡൈനിംഗ് റൂമിലെ ഷെല്‍ഫില്‍ നിന്ന് കുപ്പിയെടുത്തു …നാശം പിടിക്കാന്‍ ..ഒരു തുള്ളി പോലുമില്ല ….അതങ്ങനെ ആണല്ലോ ആവശ്യപെടുമ്പോള്‍ കിട്ടില്ലാത്ത സാധനമല്ലേ മദ്യം
ദേവന്‍ ഗസ്റ്റ് റൂമിന്‍റെ വാതില്‍ തുറന്നു .
കല്യാണി പെട്ടന്ന് ബെഡ് ഷീറ്റെടുത്ത് ദേഹം മറച്ചു
” ദേവേട്ടാ ..ഞാന്‍ തുണി മറുവാ “
കോപ്പ് … കഴിഞ്ഞ രാത്രിയില്‍ തന്റെ ദേഹത്ത് പടര്‍ന്നു കയറിയവള്‍ ഇപ്പോള്‍ തന്നെ കാണുമ്പോ;ദേഹം മറയ്ക്കുന്നു….അത് നാണം കൊണ്ടല്ലന്നു അവനു മനസിലായി ..ഇനിയുള്ള ജീവിതത്തിനുള്ള തയ്യാറെടുപ്പ് ……ഈശ്വരാ ആ പക്വതയില്ലാത്ത കൊച്ചിന്റെ വകതിരിവെങ്കിലും എനിക്ക് തരണേ
കുളിച്ചു കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ് തോന്നി ദേവന് …. കിച്ചണില്‍ ചെന്ന് ഒരു ചായ ചോദിച്ചാലോ ? വേണ്ട …അത് കൊണ്ട് വയറിന്റെ വിശപ്പടങ്ങും …മനസിന്റെ ?
സമയം ആറായിരിക്കുന്നു . ദേവന്‍ മുറിയിലേക്ക് കയറി ബെഡില്‍ നിന്ന് കാറിന്റെ താക്കൊലെടുത്ത് പുറത്തേക്കിറങ്ങി … നടക്കുന്നതിനിടയില്‍ അവന്‍ ഫോണില്‍ ഒരു കുപ്പി വേണമെന്ന് ബെവേരേജിലെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞു . കാര്‍ സ്റ്റാര്‍ട്ട് ചെയ്തു പുറകൊട്ടെടുത്തതും അകത്തേക്ക് ഒരു ഹോണ്ട സിറ്റി കയറി വന്നു .ദേവന്‍ ബ്രേക്കില്‍ കാലമര്‍ത്തി . കാര്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്നു
” എങ്ങോട്ടാ ദേവേട്ടാ ഈ സമയത്ത് ?”