” മോളെ …നീ വീണ്ടും ആ പഴയ കാര്യങ്ങള്‍ സ്വപനം കണ്ടു അല്ലെ …നീയെന്തിനാ പേടിക്കുന്നെ ? ഈ ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലത്താ നീയുള്ളത് …ദേവേട്ടനെ നിനക്കറിയില്ലേ …സ്നേഹിക്കാന്‍ മാത്രമേ അറിയൂ ….അദ്ദേഹം നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ല …..ഈ മഞ്ജുവിന്റെ ജീവന്‍ ഉള്ളിടത്തോളം കാലം ഞാനതിനു സമ്മതിക്കതുമില്ല .”
‘ അതൊന്നുമല്ല ചേച്ചി …ഞാന്‍ സ്വപനം കണ്ടതാ ‘
” ഹ്മം ..നമുക്ക് അടുത്ത ദിവസം തന്നെ ഒരു കൌണ്‍സിലിംഗിന് പോകണം ……അപ്പൊ എല്ലാ പേടിയും മാറികോളും’
വീണ്ടും ഉറങ്ങിയ കുഞ്ഞിനെ കല്യാണി തൊട്ടിലില്‍ കിടത്തി
മഞ്ജു കിടന്നപ്പോ കല്യാണി അവളുടെ അരികിലേക്ക് നീങ്ങി കിടന്നു
” മഞ്ജുവേച്ചി..എന്നെ ഒന്ന് കെട്ടി പിടിക്കാമോ’
മഞ്ജു കല്യാണിയുടെ കഴുത്തിന് താഴെ കൂടെ കയ്യിട്ടു അവളെ തന്നോട് ചേര്‍ത്തു
‘ ഇന്നാള് സ്വപ്നം കണ്ടപ്പോ ദേവേട്ടന്റെ കയ്യിലാ ഞാന്‍ കിടന്നെ ….”
“ഹ്മം ….ദേവേട്ടന്‍ മുകളിലുണ്ട് ….ആ കയ്യില്‍ കിടക്കണോ ….ടെസ്സെച്ചിയെ വിളിക്കാം ‘
മഞ്ജു ചിരിച്ചോണ്ട് പറഞ്ഞു
“പോ ചേച്ചി ..ഞാന്‍ പറഞ്ഞന്നല്ലേ ഉള്ളൂ’
കല്യാണി പിണക്കം ഭാവിച്ചു അപ്പുറത്തേക്ക് ചെരിഞ്ഞു. മഞ്ജു കൈ നീട്ടി അവളെ വീണ്ടും തന്നോട്ചേര്‍ത്തു
””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””
ദേവന്‍ എഴുന്നേറ്റു കട്ടിലില്‍ കുത്തിയിരുന്നു . കഴിഞ്ഞത് സ്വപ്നമായിരുന്നോ ? അല്ല ..ബെഡില്‍ ചതഞ്ഞരഞ്ഞ പൂക്കള്‍ കിടക്കുന്നു…സത്യം തന്നെ
അയാള്‍ അല്‍പ നേരം കൂടി അവിടെയിരുന്നു . മൂത്ര ശങ്ക തോന്നിയപ്പോളാണ് എഴുന്നേറ്റത് . ബാത്രൂം വാതില്‍ തുറക്കാന്‍ നോക്കിയതും കുറ്റിയിട്ടിരിക്കുന്നു
” ടെസാ ..ടെസാ ‘
അകത്തു കേട്ടതിന്റെ ലക്ഷണം ഒന്നുമില്ല
ദേവന്‍ താഴേക്ക് ഇറങ്ങി . ഗസ്റ്റ് റൂമിന്റെ വാതില്‍ക്കല്‍ ചെന്നൊന്നു നോക്കി
അവനെ കണ്ടതും കുഞ്ഞിന് മുല കൊടുക്കുകയായിരുന്ന കല്യാണി ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞിരുന്നു
ആ ചിരിയില്‍ ഒരു കളിയാക്കലിന്റെ ലാഞ്ചന ഇല്ലായിരുന്നോ
വീര്‍ത്തു കെട്ടിയ മൂത്ര സഞ്ചിയുമായി ദേവന്‍ തന്റെ ബെഡ് റൂമിലേക്ക് കയറി …മിനിങ്ങാന്ന് വരെ തന്റെ ബെഡ് റൂമയിരുന്നു ..ഇന്ന് ……
ദേവന്‍ ബാത്രൂമിലെക്ക് കയറിയതും ഞെട്ടി പോയി