അല്ലങ്കിലും ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഇതിന് സമ്മതിക്കില്ലായിരുന്നു………
ഓ…. എനിക്കെന്തിനാ ഗിഫ്റ്റ് ഒള്ളത് തന്നെ ഉടുക്കാൻ സമയമില്ല….
ഇനി ഒരു ചെറിയ ഗിഫ്റ്റ് കൂടി ഉണ്ട്…
ങേ…. എന്നതാ, വേഗം പറ.. പ്ലീസ്… പറ ചേച്ചി…പ്ലീസ്.
ഓഹോ…… എന്നാ ധൃതിയാ ചെറുക്കന്….
പോകാൻ ധൃതിയുണ്ടോ ? എങ്കി പൊക്കോ…!
ഇല്ല… ധൃതിയില്ല…
എന്നാ എന്റെ മടിയിന്ന് എഴുന്നേൽക്ക്…
Ok… ഞാൻ എണീട്ടു മാറിയിരുന്നു. അവൾ കട്ടിലിൽ നിന്നു എണീറ്റു, അവളുടെ അലമാര തുറന്ന് ഒരു ചെറിയ പൊതി എടുത്തു തുറന്ന് അതിലെ പെട്ടി എന്റെ കൈയ്യിൽ തന്നു…….
ഞാൻ അത് തുറന്നു നോക്കി. ഒരു അടിപൊളി “റിസറ്റ് വാച്ച് ”
അത് അവൾ തന്നെ എന്റെ കൈയിൽ കെട്ടി തന്നു… wow… സംഭവം അടിപൊളി ആയിട്ടുണ്ട്… ഇതിന്റെ വക ഒരു മുത്തം കൂടി. ടീ..ചേച്ചി…. ഇന്ന് നീ എനിക്കു വേണ്ടി ഒത്തിരി കാശ് ചിലവ് ചെയ്തല്ലോ ?
ഓ… അത് സാരോല്യടാ… നീ പുതിയ ജോലിയൊക്കെ കിട്ടിയിട്ട് പോവ്വല്ലേ ? അത് ഇരിക്കട്ടെ… !
എനിക്ക് എന്തിനാ ഈ കാശ്.. ? നിനക്കെങ്കിലും അത്കൊണ്ട് വല്ല ഗുണവും ഇരിക്കട്ടെ…..
ആര് പറഞ്ഞു ജോലി കിട്ടീന്ന് അതിന് ജോലി ഇതുവരെ ആയില്ലല്ലോ… അവര് വിളിച്ചിട്ടു പോലുമില്ല ….. !!!!! കിട്ടുമെന്നെന്താ ഇത്ര ഉറപ്പ്….. ?
ഇല്ല… അതൂട്ടാ…. നീ നോക്കിക്കോ.. ഇത് നിനക്ക് കിട്ടും… ഷുവർ…….
മ്മ് മ്മ്…… പിന്നെ… നൂറിൽപരം ആളുകൾ മത്സരിച്ച എക്സിക്യൂട്ടീവ് പോസ്റ്റാണ്….. കിട്ട്യാ പറയാം കിട്ടീന്ന്…. !!!
ഇല്ല മോനെ … അതൂട്ടാ……. എന്റെ മനസ്സ് പറയുന്നു…. അത് നിനക്ക് തീര്ച്ചയായും കിട്ടുമെന്ന്…. അതുകൊണ്ടല്ലേ ഞാൻ ഇതൊക്കെ വാങ്ങിച്ചത്…….
മമ്മ്മ്……. മനസ്സിലായി മനസ്സിലായി….. പ്രവചനം….. !!!!
മ്മ്… കളിയാക്കണ്ട….. !!….ശരി കിട്ടിയാൽ എനിക്കെന്തു തരും… ?
ങാ…. കിട്ടട്ടെ…. അപ്പപറയാം….. !!!
അങ്ങനെ ആ സർപ്രൈസ്സും കഴിഞ്ഞു… ഇനിയുമുണ്ടോ ബാക്കി വല്ല സർപ്രൈസ്സസ്സ് …?
ഉം, ഉണ്ട്… എന്താ കാണണോ.. ?
എവിടെ.. ? എടുക്ക് കാണട്ടെ.. ?