ഹും… ഇനി ആലോചിച്ചിട്ട് എന്തു കാര്യം.
എന്നിട്ട് നിനക്ക് വിഷമം തോന്നിയില്ലേ ? സങ്കടമില്ലേ ?
വിഷമിച്ചിട്ടെന്താ ചേച്ചി കാര്യം… അതിനുള്ള യോഗഭാഗ്യം നമ്മുക്കും വേണ്ടേ.. ? പിന്നെ സങ്കടം, ദുഃഖം അതൊക്കെ ആരെയും കാണിക്കേണ്ടതില്ലലോ ?
എന്റെ ദുഃഖങ്ങൾ എല്ലാം എനിക്ക് മാത്രം സ്വന്തമല്ലേ…. അർഹിക്കാത്തത്
ആഗ്രഹിക്കരുത് എന്നല്ലേ പറയാറ്… മ്മടെ… കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്.
കുറച്ചു കാലം പ്രേമിച്ചു നടന്നു, എന്റെ sutuation ഞാൻ അവളോടു തുറന്ന് പറഞ്ഞതാ… പക്ഷെ സാഹചര്യം വന്നപ്പോൾ അവൾ കാലുമാറി. അങ്ങനെയുള്ള സാഹചര്യത്തിൽ അവളെ കാണുന്ന സ്ഥലത്തു വച്ചു പഞ്ചാരയടിക്കുന്നത് ശരിയാണോ…? നമ്മളായിട്ട് അവർക്കൊരു വിലങ്ങുതടി ആവരുത്… അതല്ലേ ചേച്ചി അതിന്റെ ശരി…….???
എല്ലാം കേട്ടു….. ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട്, മേശപ്പുറത്തിരുന്ന ആ വലിയ കവർ എടുത്തു അവൾ എനിക്ക് നീട്ടി.
താങ്ക്സ് ചേച്ചി… ഓഹോ… ഇന്ന് കോളാണല്ലോ… എന്നുപറഞ്ഞു
ഞാൻ ബാഗ് തുറന്ന് നോക്കി. നിറയെ ഐറ്റംസ് ആണല്ലോ..? രണ്ടുമൂന്നു ജോഡി ജീൻസും, ടീഷർട്ടും, രണ്ടു ജോഡി എക്സിക്യൂട്ടീവ് ഷർട്ടും. പാന്റും, അതിന്റെ കൂടെ ഒരു ജോഡി ഷൂസ്, ബെൽറ്റ്. Ect.. Ect എല്ലാം കൂടി അടങ്ങിയ ഒരു വലിയ കവർ…
എല്ലാം കൂടി വലിയ ഒരു “ബിഗ് ബജറ്റ് ഷോപ്പിംഗ് ” ആണല്ലോ ടീ ചേച്ചി, വലിയ തുക പൊട്ടിച്ചു കാണുമല്ലോ..ല്ലേ ? എന്നതാ കോള്.. ?
ഹേയ്, ഇത് എന്റെ പോക്കറ്റ് മണിയിൽ നിന്ന് വാങ്ങിയതാ…. എന്റെ അതിയാൻ എനിക്ക് മാസത്തിൽ അയച്ചു തരുന്ന പോക്കറ്റ് മണി….
അവൾ അങ്ങനെയാ….. പഠിക്കുന്ന കാലത്തും അവൾ വീട്ടിൽ വച്ച് കുറെ കുട്ടികൾക്ക് ട്യൂഷൻ എടുത്തു കിട്ടുന്ന പണം അവളുടെ പോക്കറ്റ് മണി….. അത് കൊണ്ട് എനിക്ക് ഇതുപോലെ എന്തെങ്കിലുമൊക്കെ വാങ്ങിച്ചു തരും…….