“വേണമെങ്കിൽ വിളിച്ചോ എന്നല്ലേ പറഞ്ഞേ”
“ഉം..അതാ വിളിച്ചത്”
“എന്നിട്ട് എന്താ അംജദിന് വേണ്ടേ?” അവൾക്കങ്ങിനെ ചോദിക്കാനേ ധൈര്യമുണ്ടായുള്ളൂ.
“ഒന്നും വേണ്ട വെറുതേ വിളിച്ചതാ”
“അങ്ങനെ വെറുതെയാവില്ല എന്തെങ്കിലും കാണും”
“ഇല്ല ടീച്ചറേ.. ഇന്നാ ശരി കട്ടീയട്ടെ”
“ഉം.. പിന്നെ വിളിക്കുമോ?”
“വിളിക്കണാ?”
“ഉം…വെറുതേ ഒരു നേരമ്പോക്കല്ലേ.”
“അപ്പൊ ഒന്നും പറയാനില്ലേല് ടീച്ചറ് ചൂടാവോ?”
“ഇല്ല നീ വിളിച്ചോ.. അയ്യോ ഏട്ടൻ വിളിക്കുന്നു. ഞാനിപ്പോ വിളിക്കാട്ടോ അംജദേ..” അവൾ ഫോൺ കട്ട് ചെയ്തു.
അവൾക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷേ തൊണ്ടയിടറും പോലെ… എന്തൊക്കെയോ കേൾക്കണമെന്നുണ്ട്, ചോദിക്കാൻ ത്രാണിയില്ലാതായി.
അംജദിന്റെയും അവസ്ഥയും മറിച്ചായിരുന്നില്ല. പക്ഷേ ടീച്ചർക്ക് തന്നോടെന്താവും എന്നാലോചിച്ച് അവനൊരു പിടിയും കിട്ടിയില്ല. ടീച്ചർക്കൊപ്പം നിലകൊള്ളണം… അതെന്ത് നഷ്ടമായാലും, കഷ്ടമായാലും.
കുറേ കഴിഞ്ഞും സംവൃത വിളിക്കാഞ്ഞത് കണ്ട് അംജദ് അങ്ങോട്ട് വിളിച്ചു നോക്കി തിരക്കിലാണെന്ന കിളിമൊഴി കേട്ട് അവൻ കോൾ ക്യാൻസൽ ചെയ്തു.
പെട്ടെന്ന് തന്നെയവൾ തിരിച്ച് വിളിച്ചത് കേട്ട് അവൻ ബാത്റൂമിൽ നിന്ന് ഓടി വന്ന് ഫോണെടുത്തു.
“നീ വിളിച്ചുവോ?”
“ഉം.. ടീച്ചറ് വിളിക്കാന്ന് പറഞ്ഞിട്ട് കൊറേ നേരായിട്ടും കാണാണ്ടായപ്പോ വിളിച്ചോക്ക്യേതാ.”
“കുറേ നേരം വിളിക്കുന്നത് കണ്ടില്ലെങ്കിൽ വിഷമിക്കാൻ നീയാരാ എന്റെ കെട്ട്യോനൊന്നുമല്ലല്ലോ?”
”എന്താ ടീച്ചറേ എപ്പളും ദേഷ്യം പിടിക്ക്ണ്? ടീച്ചറ് വിളിക്കാന്ന് പറഞ്ഞിട്ടല്ലേ”
“വിഷമായോടാ നിനക്ക്?”
“ഉം.. എപ്പളും ചൂടാവാണ്ട് നല്ലമ്പോലെ പറഞ്ഞൂടെ ടീച്ചർക്ക്? ടീച്ചറ് മറ്റേ കുട്ട്യേളോട് ചൂടാവ്ണില്ലല്ലോ? ന്താ ഇന്നോട് മാത്രം?”