‘ഇഷ്ടോ!? ഇതെപ്പൊ പെണ്ണേ?’ താനറിയാതെ തന്റെയുള്ളിൽ പലതും നടക്കുന്നത് സംവൃത തിരിച്ചറിഞ്ഞു.
പ്രണയിക്കേണ്ട കാലത്ത് പഠിച്ചു നടന്നു…
ഇപ്പോ പഠിപ്പിക്കുന്ന കുട്ടിയെ പ്രണയിക്കുന്നു…
‘ആരും അറിയേണ്ട,അംജദിനോടും പറയേണ്ട. അവനെയിങ്ങനെ മനസ്സിൽ താലോലിക്കാൻ തന്നെയൊരു സുഖമുണ്ട്! അതു മതി ഈ പെണ്ണിന്… ഈശ്വരാ ഇനിയൊരു ജന്മം എനിക്കായ് തരുന്നെങ്കിൽ എന്റെ അംജദിന്റെ പെണ്ണായിരിക്കാൻ വല്ലാത്ത മോഹം.’ അവൾ കരളുരുകി പ്രാർത്ഥിച്ചു.
വീട്ടിലേയ്ക്ക് കയറുന്നത് വരെ ഷാനിബ അവന്റെ മുഖത്ത് നോക്കി നീറിപ്പുകഞ്ഞു. അംജദ്അലിക്ക് പക്ഷേ പ്രണയിനിയുടെ മുഖത്ത് നോക്കാനുള്ള കരുത്ത് ഇല്ലായിരുന്നു.
സംഗീതയോടുള്ള സ്നേഹത്തിനും അവനോടുള്ള ഖൽബ് നിറഞ്ഞ പ്രണയത്തിനുമിടയിൽ അവൾ വല്ലാതെ ആടിയുലഞ്ഞെഴുതിയ കത്ത് അവൻ ആവേശത്തോടെ വായിക്കുന്നത് സംഗീത കൗതുകത്തിൽ വീക്ഷിച്ചു. വായിച്ചു കഴിഞ്ഞ് അവന്റെ മുഖം വാടിപ്പോയത് കണ്ട് സംഗീതയ്ക്ക് ആധിയായി.
“എന്ത് പറ്റ്യേടാ? ഇന്നോട് പറയ്”
“ചേച്ച്യെന്നെ വായിച്ചോക്ക്” അവൻ കത്ത് നീട്ടി കണ്ണു നിറഞ്ഞ് പറഞ്ഞു.
അവൾ അവനെയും കൂട്ടി ആരും കാണാതിരിക്കാനായി ഇടവഴിയിലേയ്ക്ക് കടന്നു.
ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ സംഗീതയത് തുറന്ന് വായിച്ചു.
“അംജദ്; ഇന്നലെ വരെ എനിക്ക് വല്ലാത്ത സ്നേഹമായിരുന്നു.., പറഞ്ഞറിയിക്കാനാവാത്ത ഇഷ്ടമായിരുന്നു. കുട്ടികൾ നിന്നെയും സംവൃത ടീച്ചറെയും ചേർത്ത് പല കഥകളും പറഞ്ഞെങ്കിലും ഞാൻ വിശ്വസിച്ചില്ല. എന്നാൽ പലതും ക മ്പികു ട്ടന്‍;നെറ്റ്നേരിട്ട് കണ്ടത് കൊണ്ട്, എനിക്ക് എന്നെ തന്നെ വിശ്വസിക്കാമെങ്കിൽ കുട്ടികൾ പറയുന്നത് സത്യമാണെന്ന് ഇന്ന് ഞാനറിയുന്നു. അവസാനമായി ഇന്ന് ടീച്ചർ നിന്നോടൊത്ത് സംസാരിച്ചതൊന്നും ഞാൻ കേട്ടില്ലെങ്കിലും നിന്റെയും ടീച്ചറുടെയും ശരീരഭാഷ എനിക്ക് വ്യക്തമായിരുന്നു. അത് കൊണ്ട് ഇനിയുമിത് തുടർന്നാൽ കൂടുതൽ പ്രശ്നങ്ങളിലേയ്ക്ക് പോകുമെന്നെനിക്ക് ഭയമുണ്ട്. ഒരു ദിവസമാണെങ്കിലും പ്രണയിച്ചത് നിന്നെയാണ്..,നിന്നെ മാത്രം. വിട പറയുന്നു. നമ്മളെന്നും നല്ല സുഹൃത്തുക്കളായിരിക്കും…നിർത്തുന്നു.