“ഭംഗിണ്ട്” വാതിലിലിൽ നോക്കിയാണത് അംജദ്അലി പറഞ്ഞത്.
അത് കേട്ടതും അവൾക്ക് ആസകലം കോരിത്തരിച്ചു.
“വാതിലിനോ..” അവൾക്ക് പെട്ടെന്ന് കിട്ടിയ ഊർജ്ജത്തിൽ ചോദിച്ചു.
“അല്ല..,ടീച്ചർക്ക്!”
“മുഖത്ത് നോക്കി പറയാന്ന് പറഞ്ഞിട്ട്..?” സംവൃതവിട്ടില്ല.
അവനെണീറ്റ് സംവൃതയെ മുഖത്ത് നോക്കിയില്ലെങ്കിലും മുഖമവൾക്കഭിമുഖമായി മിഴികൾ താഴ്ത്തിപ്പറഞ്ഞു: “ടീച്ചറെ കാണാൻ നല്ല ഭംഗിണ്ട്…സത്യായിട്ടും”
“എന്നാ ഞാൻ പോകട്ടെ?”
“ഉം..”
“വേറെന്തെങ്കിലും പറയാനുണ്ടോ?”
“ഇല്ല ടീച്ചറേ…”
“സത്യമായിട്ടും ഇല്ലല്ലോ?”
“ഇല്ല”
“ഇനി രാത്രി വിളിക്കുമ്പൊ ഒന്നും പറയില്ലല്ലോ?”
“രാത്രി വിളിക്കോ?”
“നിനക്ക് വേണമെങ്കിൽ വിളിച്ചോട്ടാ എന്റംജദേ ഞാൻ ദേഷ്യപ്പടില്ല” ഇതും പറഞ്ഞ് സംവൃത തലകുനിച്ച് നിറഞ്ഞ മുടിയുലച്ച് നാണിച്ച് കടന്ന് പോയത് അംജദ് മാത്രമല്ല ഷാനിബയും സംഗീതയും അപ്പുറത്തെ ക്ലാസ്സിൽ നിന്ന് നോക്കിനിന്നു.
അവർ പറഞ്ഞതെന്താണെന്നറിയാൻ പെൺകൊടികൾക്ക് ആകാംക്ഷയായി.
സ്കൂൾ വിട്ട് കുട്ടികളൊഴുകിപ്പോകുന്നതിനിടയിൽ അംജദിന്റെ ഓരോ ചലനവും ഒപ്പിയെടുത്ത സംവൃതയ്ക്ക് ഷാനിബയും സംഗീതയും അവന്റെ പുറകേ പോകുന്നത് കണ്ട് കരൾ പിടഞ്ഞു. അവരുള്ളിൽ നീറിപ്പുകഞ്ഞു. സ്കൂൾ കുട്ടിയായി അംജദിനൊപ്പം ചിരിച്ചു കളിച്ച് പാറിനടക്കാൻ താൻ കൊതിക്കുന്നത് സംവൃത തിരിച്ചറിഞ്ഞു.
“നീയിനി ആ അംജദിനെ വിളിച്ച് മുറിയിൽ കയറ്റല്ലേട്ടാ…”
‘ഹരിയേട്ടൻ വിളിക്കുമ്പോൾ കളിയാക്കിയാണെങ്കിലും പറഞ്ഞത് സത്യമായി പുലരരുതേ ഈശ്വരാ?’ അവൾ പിടിവിട്ട് മനമുരുകി.
‘ശരിയാണ് ഏട്ടനോട് അംജദിനെ പറ്റി മാത്രേ പറയാറുള്ളൂ.. വേറെത്ര കുട്ടികളുണ്ട് സ്കൂളിൽ? എന്താണ് അവനോട് മാത്രം ഒരിത്? കുട്ടികളും ഹരിയേട്ടനും കളിയായാണെങ്കിലും നിരന്തരം അവനെയും എന്നെയും കൂട്ടിച്ചേർത്ത് കഥകളുണ്ടാക്കിയതാണ് തന്റെ മനസ്സിൽ ഇങ്ങനെയൊരു ഇഷ്ടം തോന്നാൻ കാരണമായത്.’