“ന്റെ ഷാനിബാ ഞാനങ്ങ്ണ്ട് വെരില്ല്യേ? ഇയ്യെന്തിനാ ഇങ്ങ്ണ്ടോടി വെര്ണ്? ദാ കിട്ടീക്ക്ണ് നി ഇന്നൊന്നും മറക്കലേട്ടാ നജ്മത്തേ.” അവളത് ഉമ്മച്ചിപ്പെണ്ണിന് കൈമാറുമ്പോൾ ആത്മാർത്ഥമായി ഒരു കടമ നിർവ്വഹിച്ചതിന്റെ തിളക്കമായിരുന്നു കണ്ണിൽ.
അത് വാങ്ങി പുസ്തകത്തിലൊളിപ്പിച്ച് ഷാനിബ കൈകൾ മുന്നിൽ തൂക്കിയിട്ട് കോർത്ത് വെച്ചു സംഗീതയ്ക്കൊപ്പം നടന്നു. അവൾ നാണിച്ച് ചുവന്നത് കണ്ട് സംഗീത ഒന്നുറപ്പിച്ചു. ഒന്നാകേണ്ടവർ ഇവർ തന്നെയാണ്. അത്രയ്ക്ക് ഭംഗിയും നിറവുമുള്ള പെണ്ണാണ് ഷാനിബ നജ്മത്ത്.
സംഗീതയ്ക്ക് പിറകിൽ നടന്നത്ര ആൺകുട്ടികൾ ആ സ്കൂളിൽ മറ്റൊരു പെൺകുട്ടിയുടെയും പിറകേ നടന്നിട്ടുണ്ടാവില്ല. തന്റെ സൗന്ദര്യത്തിൽ വിശ്വാസമുണ്ടെങ്കിലും അംജദിനോടുള്ള ഇഷ്ടം കൊണ്ട് സംഗീത എല്ലാവരെയും അകറ്റിനിർത്തി.കമ്പികുട്ടന്‍.നെറ്റ് ഒടുവിൽ അംജദ് സംഗീതയെ അകറ്റിയപ്പോഴാണ് തന്റെ പിറകേ നടന്ന ചെക്കന്മാർ എത്ര വേദനിച്ചിട്ടുണ്ടാവും എന്നവൾ അനുഭവിച്ചറിഞ്ഞത്.
ക്ലാസ്സിലെത്തിയ ഷാനിബ ബാഗ് ബെഞ്ചിൽ വെച്ച് നെല്ലിച്ചുവട്ടിലിരുന്ന് ആരും കാണാതെ പ്രണയലേഖനം തുറന്നു വായിച്ചു:
“പ്രിയപ്പെട്ടവളേ,
ഉറങ്ങാതിരുന്ന ഇന്നലെ രാവിൽ ഖൽബിൽ പെയ്ത നനുത്ത മഞ്ഞാണ് നജ്മത്ത്!
ഇടയിലെപ്പഴോ മിഴിയൊന്നടഞ്ഞതും തരിവള കൊട്ടിയുണർത്തിയ ഷാനിബാ.. സത്യം നീ അറിയാതെ പോകരുത്: സംഗീതയ്ക്ക് എന്നോടൊരിഷ്ടമായിരുന്നു.
നിനക്ക് വേണ്ടി.., അല്ല നമുക്ക് വേണ്ടി വഴിമാറി നടന്ന സംഗീതയെ മറക്കരുത്.., വെറുക്കരുതെന്നൊന്ന് പറഞ്ഞില്ലെങ്കിൽ ജീവിതത്തിൽ എനിക്ക് സമാധാനമില്ലാതാവും.
വാക്ക് പറയുന്നു.
ഷാനിബാ നജ്മത്തിനൊപ്പം അംജദ് അലി ജീവിക്കുക തന്നെ ചെയ്യും.., ജീവനുണ്ടെങ്കിൽ. “
ഷാനിബയത് വായിച്ച് അസ്വസ്ഥയായി. അവൾ തട്ടമഴിച്ച് നെല്ലിയിലകൾ കുടഞ്ഞ് ക്ലാസ്സിലേയ്ക്ക് കയറി. ആദ്യം വായിച്ച് കഴിഞ്ഞ് സംഗീതയെ കാണിക്കണമെന്നുണ്ടായിരുന്നു. അതിൽ അവളെക്കുറിച്ചെഴുതിയത് വായിച്ചാൽ അവൾ കൂടുതൽ വേദനിച്ചെങ്കിലോ എന്ന് കരുതി ഷാനിബ പിന്തിരിഞ്ഞു.
അംജദിന്റെ ക്ലാസിലെത്തിയ സംവൃത മുന്നിലിരിക്കുന്ന അംജദിന്റെ മുഖത്ത് നോക്കാതിരുന്നത് അംജദിനും ആശ്വാസമായി. ടീച്ചറോട് അംജദിന് അത്രയ്ക്ക് ബഹുമാനമാനവും ഇഷ്ടവുമായിരുന്നു. അവരുടെ മുഖത്ത് നോക്കുമ്പോഴൊക്കെ ഇന്നെന്തോ ഒരു സുഖം..ചെറുചൂടുള്ള സുഖം.