നാലുമണിപ്പൂക്കൾ 2
Naalumanippokkal Part 2 bY ഷജ്നാദേവി | Previous Part

“ടീച്ചർ,ഞാൻ കാത്തിരിക്കും…” കാലത്തെണീറ്റ സംവൃത അംജദിന്റെ മെസ്സേജ് കണ്ട് അസ്വസ്ഥയായി.
എപ്പോഴാണ് നിയന്ത്രണം പോയത്? എപ്പോഴായാലും വല്ലാത്തൊരാകർഷണം തന്നെ അംജദിന്.
‘ശ്ശോ എന്നാലും പഠിപ്പിക്കുന്ന കുട്ടിയോട് ഇങ്ങിനെയൊന്നും പറയരുതായിരുന്നു. എത്ര വലിയ തെറ്റാണ് താൻ ചെയ്തത് എന്നോർത്ത് അവൾക്ക് കുറ്റബോധം തോന്നി. മുഴുവൻ ചാറ്റും ഒന്നുകൂടി വായിച്ച സംവൃതയ്ക്ക് ഒന്ന് മനസ്സിലായി..,’തെറ്റുകൾ തുടങ്ങി വെച്ചത് ഞാൻ തന്നെയാണ്. ഇനി അത് തുടരാതിരിക്കാനുള്ള ശ്രദ്ധ വെക്കേണ്ടതും ഞാനാണ്’ അവൾ പറഞ്ഞ വാക്ക് എങ്ങിനെയെങ്കിലും പുലർത്തി അതൊന്നവസാനിപ്പിക്കാൻ വെമ്പൽ കൊണ്ടു.
അംജദ് അലി ലോകം കീഴടക്കിയവനേപ്പോലെ അത്യാവേശത്തിലായത് വീട്ടുകാരെയും കൂട്ടുകാരെയും ആശ്ചര്യപ്പെടുത്തി. മിണ്ടാപൂച്ച മാറ്റത്തിലേയ്ക്ക് ചുവട് വെച്ചു.
രണ്ടു പ്രണയിനികളേത്തേടി അവൻ ഉത്സാഹവാനായി സ്കൂളിലേയ്ക്ക് പുറപ്പെട്ടു..,തനിക്ക് വേണ്ടിയെഴുതിയ പ്രണയലേഖനം കൈയിലും, ടീച്ചർക്ക് വേണ്ടിയെഴുതിയ പ്രണയലേഖനം ഖൽബിലും സൂക്ഷിച്ച്…
ഷാനിബയുടെ മുഖത്ത് നോക്കാൻ കെൽപ്പില്ലാതിരുന്ന അംജദ്അലി സംഗീതയെ അതേൽപ്പിച്ച് ഒറ്റയ്ക്ക് നടന്നുപോയത് കണ്ട് സംഗീത ഉള്ളിൽ നീറിയെങ്കിലും വേദനയൊതുക്കി സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു നടന്നു.
പല തവണ അത് വായിക്കാനായി മനസ്സ് കൊതിച്ചെങ്കിലും ശരിയല്ലെന്ന് ചിന്തിച്ച് സ്നേഹത്തിന്റെ നിറകുടം കുനിഞ്ഞ ശിരസ്സുമായി സ്കൂളിലേയ്ക്ക് നടന്നു. ഗെയ്റ്റിനു മുൻപിൽ കാത്തുനിന്ന നജ്മത്ത് സംഗീതയെക്കണ്ടതും അവൾക്കരികിലേയ്ക്ക് ഓടിയെത്തി. സംഗീതയ്ക്കത് കണ്ട് സങ്കടവും ചിരിയും ഒരുപോലെ വന്നു.
“സംഗീതേ എന്തായി?”