സമയം സന്ധൃ കഴിഞ്ഞു.. ഒരു കോമഡി സിനിമ’യ്ക്ക് ശേഷം ‘ബിഗ്’ബി’യിട്ടു.. അപ്പോഴേക്കും കലപില ശബ്ദമുണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്ന പിൾളേരെല്ലാം സൈഡായി തുടങ്ങിയിരുന്നു.. ബസ്സിനു പുറത്ത് പരന്ന ഇരുട്ട്, ഓൾറെഡി ലൈറ്റ് ഓഫ് ചെയ്തിരിക്കുന്ന ബസ്സിനുളളിലേയ്ക്കും നിറഞ്ഞു.. ക്ഷമാശീലനായ വേട്ടക്കാരനെ പോലെ തന്റ്റെ ഇര’യ്ക്കായ് വലവിരിച്ചിരുന്ന സണ്ണിച്ചൻ വലമുറുക്കാനുളള തയ്യാറെടുപ്പുകൾ തുടങ്ങി.. അത്രയും നേരം മാനൃനായി ഫ്രണ്ട് സീറ്റിൽ സുഷമയ്ക്കൊപ്പം ഇരുന്ന അയാൾ ഒന്ന് മൂരിനിവർത്തിയിട്ട് ഇളകിയിരുന്നു.. അൽപസമയം മുൻപ് വരെ സംസാരിക്കുമ്പോഴും, കൈഎടുക്കുമ്പോഴും യാദൃശ്ചികമായി ഇടയ്ക്കിടെ തന്റ്റെ ദേഹത്ത് മുട്ടിയിരുന്ന സണ്ണിസാർ, ഇരുട്ട് വീണതിനു ശേഷം തന്റ്റെ ദേഹത്തോട് ചേർന്നിരുന്നത് ഒരു ഞെട്ടലോടെ സുഷമ തിരിച്ചറിഞ്ഞു..
ഇയാളൊരു വായ്നോക്കിയാണോ എന്ന് അയാളുടെ നോട്ടം കാണുമ്പോഴൊക്കെ പലവട്ടം ആലോചിച്ചിട്ടുണ്ട് ഇതിനുമുൻപ് പലതവണ.. ഓരോന്ന് പറഞ്ഞ് ഇയാൾ പുറകേ കിന്നരിക്കാൻ വരുമെങ്കിലും നൈസായിട്ട് ഒഴിവാക്കാറാണ് പതിവ്.. തന്റ്റെ ഭർത്താവിനോട് അവൾ ഇതിനെപ്പറ്റി പറഞ്ഞിട്ടില്ല.. മുൻകോപക്കാരനായ ഗോപിയേട്ടന് ഇത്തിരിയെന്തെങ്കിലും കിട്ടിയാൽ മതി.. പുളളി അടുത്ത ഫ്ളൈറ്റ് പിടിച്ചിങ്ങ് വരും വഴക്കുണ്ടാക്കാൻ..
ബാസ്കറ്റ്ബോൾ ടീമിനൊപ്പം സണ്ണിസാറിന്റ്റെ കൂടെ പോകണം എന്നു പറഞ്ഞപ്പോൾ തന്നെ സുഷമ ഒഴിവുകഴിവുകൾ പറഞ്ഞ് സ്കൂട്ടാകാൻ നോക്കിയെങ്കിലും മാനേജ്മെന്റ്റിന്റ്റെ തീരുമാനം ഉറച്ചതായിരുന്നു..
ബസ്സിൽ കയറിയ സണ്ണിസാർ തന്റ്റെ കൂടെ ഇരുന്നപ്പോൾ, താൻ കുട്ടികളുടെ കൂടെ ഇരുന്നോളാം എന്ന് പറഞ്ഞ് എഴന്നേൽക്കാൻ തുടങ്ങിയ സുഷമയോട് അയാൾ പറഞ്ഞു, “അധ്യാപകർ ഒരേ സീറ്റിലിരിക്കുന്നതാ പതിവ്.. സുഷമ ടീച്ചർ മാറിഇരുന്നാൽ കുട്ടികൾ എന്നെ തെറ്റിധരിക്കും.. ഞാൻ സുഷമയോട് മോശമായെന്തോ കാണിച്ചെന്ന് കുട്ടികൾ കരുതും…സോ പ്ളീസ് സിറ്റ് ഹിയർ..”
അയാളുടെ ആ വാക്കുകൾ അവളെ അവിടെ ആ വിൻഡോ സൈഡിൽ തന്നെ പിടിച്ച്ഇരുത്തി…… അപ്പോൾ മുതൽ അടിമുടി തന്നെ കണ്ണുകൊണ്ട് ഉഴിഞ്ഞ് വളിച്ച തമാശകൾ പറഞ്ഞും, വീട്ട് കാര്യങ്ങളും നാട്ട് കാര്യങ്ങളും ചോദിച്ച് സ്വൈരം കെടുത്തിയ അയാളോട് ഒടുവിൽ തനിക്ക് തലവേദന’യെടുക്കുന്നു കുറച്ചുനേരം മയങ്ങട്ടെ എന്നും പറഞ്ഞ് സിനിമ ‘കേട്ടുകൊണ്ട്’ കണ്ണടച്ച് ഇരിക്കുകയായിരുന്നു സുഷമ..