” ഹേയ് അല്ല …ഇത് സ്‌പെഷ്യൽ മുറി ആണ് ..ഒന്ന് രണ്ടെണ്ണം ഗ്രൗണ്ട് ഫ്ലോറിൽ ഇങ്ങനെ ഉണ്ട് . രണ്ടാം നിലയിലേക്കുള്ള വാതിൽ പത്തു മണിക്ക് അടക്കും ..ഇത് പിന്നെ ഓഫീസ് സ്റ്റാഫ് ..അങ്ങനെ ചിലപ്പോൾ അധിക ഡ്യൂട്ടി ഉള്ളവർക്ക് വേണ്ടി ഇട്ടേക്കുന്നതാണ് …ലോഡോക്കെ വരുമ്പോ നൈറ്റ് പോകേണ്ടി വരില്ലേ ? “
ഷോപ്പും ക്വാർട്ടേഴ്സും ഒരു കോമ്പൗണ്ടിൽ തന്നെയാണ് … ഷോപ് അടച്ചാൽ സെക്യൂരിറ്റി ഉണ്ട് .അതിനാൽ ലേഡീസിന് പേടിക്കണ്ട
മഞ്ജു ഡ്രെസ്സെല്ലാം മുറിയിൽ വെച്ചിട്ടു വീട്ടിലേക്കു പോയി .
……………………………………………………………………………………
ദേവൻ ഒരേ സമയം കൺഫ്യൂഷനിലും സന്തോഷത്തിലും ആയിരുന്നു
ദേവൻ കല്യാണിയെ ഷോപ്പിൽ കൊണ്ടുപോയ ദിവസം ടെസ അവളോട് കമ്പനിയായി
അന്ന് ടെസ അവളോട് കാര്യങ്ങള്‍ ഒന്നും ചോദിച്ചില്ല . പക്ഷെ കല്യാണി വളരെ പാവമാണെന്ന് റെസക്ക് മനസിലായി . കല്യാണിക്ക് വേണ്ടുന്ന ഡ്രെസ്സെല്ലാം എടുത്തിട്ടാണവർ ഷോപ്പിൽ നിന്ന് മടങ്ങിയത്
ദേവൻ വീട്ടിൽ വന്നു കയറി ബാത്‌റൂമിൽ പോയി ഫ്രഷായി വരുമ്പോഴേക്കും ചായ കൊണ്ട് വന്നു വെച്ചിരിക്കും കല്യാണി . അതും കഴിച്ചു അല്പം നേരം ടിവി കാണൽ . അതിനിടെ ഒന്നോ രണ്ടോ പെഗ് അടിക്കും ദേവൻ ..ഒരു ദിവസം മൂന്നാമത്തെ പെഗ് ഊറ്റിയപ്പോൾ കല്യാണി തടഞ്ഞു കൊണ്ട് പറഞ്ഞു
” സാധാരണ ദേവേട്ടൻ രണ്ടു പെഗ്ഗല്ലേ അടിക്കാറ് ..കൂടുതല് ശീലമാക്കണ്ട “
നീയാരാടി അത് പറയാൻ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ദേവൻ അവളുടെ മുഖത്തെ ശാലീനതയും പ്രസന്നതയും കണ്ടു അടങ്ങി . മഞ്ജു ആയിരുന്നെങ്കിൽ മുഖം കറുത്ത് കരുവാളിച്ചേനെ . ചിലപ്പോ ഒച്ചപ്പാടിലും പിണക്കത്തിലും ആയേക്കാം .
ദേവൻ ന്യൂസ് അവർ കണ്ടു കഴിഞ്ഞു എണീക്കുമ്പോഴേക്കും ഊണ് റെഡി . ദേവന്റെ ഇഷ്ടങ്ങളൊക്കെ ഇതിനകം കല്യാണി മനസിലാക്കിയിരുന്നു . രാത്രി കിടക്കുന്നത് ഒന്നിച്ചാണ് . പക്ഷെ അതിൽ പിന്നെ ദേവൻ അവളെ ഉപദ്രവിട്ടില്ല
അന്ന് രാത്രി ദേവൻ അത്താഴം കഴിഞ്ഞു ബെഡിൽ കിടക്കുകയായിരുന്നു . കല്യാണി പണികളൊക്കെ തീർത്തു അകത്തേക്ക് വന്നു നേരെ ബാത്‌റൂമിൽ പോയി
ദേവൻ അകത്തേക്ക് വന്ന കല്യാണിയെ ശ്രദ്ധിച്ചു . വയർ അല്പം ചാടി തുടങ്ങിയിട്ടുണ്ട് . എന്തൊരു വിധി … കഴിഞ്ഞ ആഴ്ച വരെ ഉണ്ടായിരുന്ന ജീവിതമല്ല ഇപ്പോൾ . കല്യാണി വന്നിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു . ഒരു പരിധി വരെ അവളെ താൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു …അല്ല അവളെ ഇഷ്ടപെടാതിരിക്കാൻ കാരണമൊന്നുമില്ല ..തൻെറ മേലേക്ക് അവൾ കുതിര കേറാനോ , തന്നെ ഭരിക്കാനോ വരുന്നില്ല …പിന്നെ അവളുടെ ഗർഭം ………അവൾ ടെസ്സയോടും ഒന്നും പറഞ്ഞിട്ടില്ല …വരട്ടെ …നാളെ ടെസ്സയോട് വീട് വരെ വന്നു അവളോട് ഒന്ന് സംസാരിക്കാൻ പറയാം