ദേവ കല്യാണി 3

Posted by

‘ മഞ്ജു …ശാരി ഇവിടെ വന്നിട്ട് അഞ്ചു വർഷത്തോളം ആയി …അവളിവിടെ ജോയിൻ ചെയ്യുമ്പോൾ ആറായിരം രൂപയായിരുന്നു ശമ്പളം ..ഇന്ന് അലവൻസുമെല്ലാം ചേർത്ത് മാസം പത്തു നാൽപതിനായിരം രൂപയോളം സമ്പാദിക്കുന്നുണ്ട് ..മഞ്ജു നോക്കിയാൽ അതിലും കൂടുതൽ നേടാം …പിന്നെ ….പിള്ളേരാ കാര്യങ്ങൾ ഒക്കെ നോക്കുന്നത് …അവര് വല്ല ഇഷ്ടക്കേടും പറഞ്ഞാൽ കണ്ണടച്ച് വിട്ടേക്കണം ……പിന്നെ ഇഷ്ടമില്ലെങ്കിൽ വരണ്ട …ഞങ്ങൾ ആരും ഒന്നിനും നിര്ബന്ധിക്കുകയില്ല “

അത് സോമശേഖരൻ പറഞ്ഞത് ശെരിയാണ് ..ഓഫറുകൾ കൊടുക്കും ..പുറത്താരും അറിയില്ലാത്തതിനാൽ ആ ഓഫറുകളിൽ മയങ്ങും …

‘ ശെരി സാർ ‘

മഞ്ജു പുറത്തേക്കു നടന്നപ്പോൾ ആലോചിച്ചു

! ദേവേട്ടൻ പറഞ്ഞ പോലത്തെ ആളുകൾ ഒന്നുമല്ല ഇവർ …സൗമ്യമായ പെരുമാറ്റം ..പിന്നെ എന്തെകിലും മുട്ടുവോ തട്ടുവോ ചെയ്താൽ നമുക്കെന്താ ചേതം ……..ആരെ ബോധിപ്പിക്കാൻ …ദേവേട്ടനെ നാണം കെടുത്തണം !!!അത് മാത്രമേയുള്ളൂ തനിക്ക് !!

ശാരിയുടെ കൂടെ ചെന്ന് മഞ്ജു ഡ്രെസ്സെല്ലാം എടുത്തു . എല്ലാം ശാരിയുടെ സെലക്ഷൻ . അളവ് മാത്രം മഞ്ജു പറഞ്ഞു കൊടുത്തു . ഡ്രെസ്സുമായി വീട്ടിലേക്കു ചെന്നാൽ എന്ത് പറയുമെന്ന് മഞ്ജുവിന് തോന്നി .അപ്പോഴാണ് ശാരി രക്ഷകയായി പറഞ്ഞത്

” …മഞ്ജു … ഡ്രെസ്സൊക്കെ വേണമെങ്കിൽ റൂമിൽ വെക്കാം കേട്ടോ ….പിന്നെ അടുത്ത ദിവസം ചുമക്കണ്ട കാര്യമില്ലല്ലോ ‘

” ഓ ..താങ്ക്സ് ശാരി …ഞാനുമതു ആലോചിച്ചതേ ഉള്ളൂ “

” എങ്കിൽ വരൂ ….ടെക്സ്റ്റയിൽസിന്റ പുറകിൽ തന്നെയാണ് നമ്മുടെ ക്വർട്ടേഴ്‌സ് …മുറി കാണുകയും ചെയ്യാം …. ഡ്രെസ് വെക്കുകയും ചെയ്യാം “

” ശെരി …..ശാരിയും ക്വാർട്ടേഴ്സിൽ തന്നെയാണോ താമസിക്കുന്നെ ?’

” ആദ്യ കാലത്തു അവിടെയായിരുന്നു …ഇപ്പോൾ ഇവിടെ അടുത്ത് ഒരു വീട്ടിലാ ….മഞ്ജുവിനും ഒരു പക്ഷെ വൈകാതെ തന്നെ അങ്ങോട്ട് മാറ്റം കിട്ടുമായിരിക്കും ‘

” അതെന്നാ ? ഇപ്പോൾ അവിടെ മുറി ഒഴിവില്ലേ ? ആരെങ്കിലും ഉടനെ മാറുന്നുണ്ടോ ??”

ശാരി ഒഴുക്കൻ മട്ടിലൊന്നു മൂളി .

മഞ്ജു മുറിയിലെത്തി

നല്ല മുറി . ഒരു ബെഡ്ഡും , ഡ്രസിങ് ടേബിളും , ചെയറും ഒക്കെയുണ്ട് ..ബാത്രൂം അറ്റാച്ചഡ്

” നല്ല മുറിയാണല്ലോ …എല്ലാവർക്കും ഇങ്ങനെ സിംഗിൾ മുറിയാണോ ?”

Leave a Reply

Your email address will not be published. Required fields are marked *