” ഇല്ല സാർ “
” ഓക്കേ …മിസിസ് മഞ്ജിമ “
” സാർ …പ്ലീസ് കാൾ മി മഞ്ജു …മിസ് മഞ്ജു “
” ഹ ഹ …..ഒകെ ഒകെ …മിസ് മഞ്ജു …മഞ്ജു നമ്മുടെ ഓപ്പസിറ് ഉള്ള കല്യാണി ടെക്സ്റ്റയിൽസ് അറിയുമോ ?”
മഞ്ജുവിന്റെ മുഖം വിളറി .. അയാൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയാൻ പറ്റില്ലല്ലോ
രാജീവ് തുടർന്നു
” അവിടെ ടെസ എന്നൊരു സ്റ്റാഫ് ഉണ്ട് ….’ മഞ്ജുവിന്റെ മുഖം ടെസയുടെ പേര് കേട്ടതും ഇരുണ്ടു
” കല്യാണി ടെക്സ്റ്റയിൽസിന്റെ നെടും തൂണാണവൾ……ഞങ്ങൾക്ക് അത് പോലൊരു സ്റ്റാഫിനെയാണ് ആവശ്യം “
മഞ്ജുവിനു അല്പം ആശ്വാസമായി
” സാർ ..എനിക്ക് എക്സ്പീരിയൻസ് ഇല്ലന്നെ ഉള്ളൂ ..പറഞ്ഞു തന്നാൽ മതി …..ഞാൻ വേഗം പഠിച്ചെടുത്തോളം “
” ഓക ..മഞ്ജു ..പിന്നെ എല്ലായിടത്തും കണ്ണെത്തേണ്ടി വരും ..റിസപ്‌ഷൻ ..സ്റ്റോർ ..ഓഫീസ് ……പിന്നെ ….ഞങ്ങളുടെ പേഴ്സണൽ കാര്യങ്ങളിലും “
അവസാനം പറഞ്ഞത് ഒന്നിരുത്തിയാണ് രാജീവ് പറഞ്ഞത് . മഞ്ജുവിനത് മൊത്തം മനസിലായില്ല എങ്കിലും അച്ഛന്റെയും മക്കളുടെയും സ്വഭാവത്തെ കുറിച്ച് ദേവൻ പറഞ്ഞു അറിവുണ്ടായിരുന്നു
” പിന്നെ …തനിക്കു യൂണിഫോം ഒന്നുമില്ലെങ്കിലും …അല്പം കൂടി മോഡേൺ ആയി ഡ്രെസ് ധരിക്കേണ്ടി വരും …പിന്നെ എവിടെയാ താമസിക്കുന്നെ എന്ന് പറഞ്ഞത് ?”
‘ സാർ …ഞാനിപ്പോൾ എന്റെ വീട്ടിലാ …പക്ഷെ അവിടെ നിന്ന് വന്നു പോകുവാൻ അല്പം ദൂരമുണ്ട് “
” സാരമില്ല ..ഇവിടുത്തെ സ്റ്റാഫിന് വേണ്ടി ഒരു വീട് ഉണ്ട് …പത്തു മുപ്പതു മുറിയുണ്ടതിൽ …താൻ തത്ക്കാലം അവിടെ താമസിക്ക് …സൗകര്യം പോലെ മറ്റൊരു വീടെടുക്കാം ……അല്ലെങ്കിൽ ഞങ്ങളുടെ ഒരു ഗസ്റ് ഹൌസ് ഉണ്ട് അത് നോക്കാം “
” റൂം നോക്കാം …സാർ ..അല്ലെങ്കിൽ മാറാം “
രാജീവ് മഞ്ജു എങ്ങനെയുണ്ടെന്നു നോക്കിയിട്ടു പതുക്കെ ഗസ്റ് ഹൗസിലേക്കോ മറ്റേതെങ്കിലും വീട്ടിലേക്കോ മാറ്റാമെന്ന് കരുതി
.എന്നാൽ മഞ്ജു ദേവൻ താമസിക്കുന്ന ഹൗസിങ് കോളനിയിൽ ഒരു അമ്മച്ചി മാത്രം താമസിക്കുന്നുണ്ട് ..അവിടെ ഒന്ന് രണ്ടു പേയിങ് ഗസ്റ്റും …രാജി ചേച്ചിയോട് വിളിച്ചു പറഞ്ഞു അവിടെ സ്‌പേസ് ഉണ്ടെങ്കിൽ ദേവന്റെ മുന്നിൽ കൂടി അണിഞ്ഞൊരു അണിഞ്ഞൊരുങ്ങി പോകാമെന്നു കരുതി