അതെ ഇത് പവിത്രയുടെ കഥയാണ് സാധാരണ ഒരു കർഷകന്റെ മകളായി ജനിച്ചു സുധീർ എന്ന സുധിയെ കല്യാണം കഴിച്ചു ഒരു നല്ല മകളായി ഭാര്യയായി സ്ത്രീയായി ജീവിക്കുന്ന ഒരു തനി നാട്ടിൻ പുറത്തു കാരി പെണ്ണിന്റെ കഥ.
ഇനി സുധിയെ കുറിച്ച് പറയാം 32 വയസ്സ് മെലിഞ്ഞ ശരീരം സത്യം പറഞ്ഞാൽ ആളൊരു പാവം ആയിരുന്നു. അത്യാവശ്യം കാശുള്ള ഒരു ഫാമിലി ആയിരുന്നു സുധിയുടെ. 24 വയസ്സായപ്പോൾ വീട്ടുകാരുടെ നിര്ബദ്ധത്തിനു വഴങ്ങി കല്യാണം കഴിച്ചു ഇപ്പോൾ സുഖമായി ജീവിക്കുന്നു. ഒരു വിഷമം മാത്രം ഇത്രയും നാളായിട്ടും തനിക്കൊരു കുഞ്ഞുഉണ്ടായില്ല.അതിനു പവിത്രയോടു അവനു ഒരു ദേഷ്യവും ഉണ്ടായില്ല അവളൊരു പാവം തന്നെ ആയിരുന്നു. അവളെ അവനു ജീവനും ആയിരുന്നു. എന്തായാലും ഇന്നല്ലെങ്കിൽ നാളെ തനിക്കൊരു കുഞ്ഞുണ്ടാകുമെന്നു സുധിയും പവിത്രയും കരുതി.
സുധിക്ക് സ്വന്തമായി ഒരു എക്സ്പോർട്ടിങ് ബിസിനസ്സ് ഉണ്ടായിരുന്നു. പലപ്പോഴും ബിസിനസ്സ് ആവശ്യങ്ങൾക്കായി സുധിക്ക് പലസ്ഥലങ്ങളിലേക്കും പോകേണ്ടി വരുമായിരുന്നു. ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയ സുധിക്ക് ‘അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.സുധി ഇല്ലാത്തപ്പോൾ പവിത്രക്കു കൂട്ട് ‘അമ്മ വന്നു നിൽക്കുമായിരുന്നു. സുധിയുടെ ‘അമ്മ പാവയെ സ്വന്തം മകളെ പോലെ ആയിരുന്നു കണ്ടിരുന്നത് അമ്മയും മരുമകളും തമ്മിൽ നല്ല സ്നേഹത്തിലും ആയിരുന്നു.