കണ്ണീർപൂക്കൾ 4

Posted by

ഞാൻ: അപ്പോ നീ കണക്കു കൂട്ടി വെച്ചിരിക്കുക ആണല്ലെ,
അവളുടെ മറുപടി ഒരു ചിരിയിൽ ഒതുക്കി ,അപ്പോഴേക്കും ഞങ്ങൾ എയർപ്പോർട്ട് എത്തിയിരുന്നു .
അങ്ങനെ ഞങ്ങൾ തിരിച്ച് എന്റെ വീട്ടിൽ എത്തി ,

പിന്നീട് ഉള്ള ദിവസങ്ങൾ സാദാരണ ആയി കടന്നു പോയി ,
അമേരിക്കയിൽ നിന്ന് വന്നിട്ട് രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ആണു ഞാൻ ആ സന്തോഷ വാർത്ത അറിയുന്നത് ഞനോരു അച്ചൻ ആകാൻ പോണ് എന്നുള്ള വാർത്താ,
അതിന് ഞാൻ ദേവൂനെ എടുത്ത് ഉയർത്തിയിട്ട് ആണ് അവളോടുള്ള നന്ദി അറിയിച്ചത്. പക്ഷെ സ്ഥലം മാറി പോയെന്നു മാത്രം ,ഞങ്ങളുടെ ചുറ്റിനും അച്ചനും അമ്മയും ലെച്ചുവും ,പിന്നെ ആശ ചേച്ചിയും.
ഞാനവളെ നിലത്ത് നിർത്തിയപ്പോൾ ആണു ഞാൻ ഹാളിൽ ആണെന്ന കാര്യം ഓർക്കുന്നത് ഞാനും ദേവും ആകെ നാണം കെട്ടു ,
ദേവൂ വേഗം റൂമിലേക്ക് ഓടി ,ഞാൻ
അച്ചനോടും അമ്മയോടും എന്തോക്കെയെ സംസാരിച്ച് പതുക്കെ അവിടെ നിന്നും വലിഞ്ഞു,
ഞാൻ ആകെ ചമ്മിയിരുന്നു ,ഞാൻ റൂമിലെക്ക് പൊവുബോൾ ആശചേച്ചി അമ്മയോട് പറയുന്നുണ്ടാന്നു ഇപ്പോഴത്തെ പിളേർക്ക് ഒരു ബോധവും ഇല്ല. എവിടെ വെച്ച് എന്താ ചെയേണ്ടത് എന്നു അറിയില്ല.
അമ്മ: അവർ പിള്ളേരല്ലേ ആശെ,
ആശ ചേച്ചി: ഉം പിള്ളേരു,
ആശ ചേച്ചി അതും പറഞ്ഞ് അടുകളയിലെക്ക് പോകുന്നുണ്ടാർന്നു.
അമ്മ: അവരുടെ ഈ സ്നേഹം എന്നും നിലനിനു കാണണെ എന്ന എന്റെ പാർത്ഥന,
ലെച്ചു: ചേട്ടന് ദേവൂ ചെച്ചി എന്നു വെച്ചാൽ ജീവനാ ,പിന്നെ എന്തിനാ അമ്മ പേടിക്കുന്നെ ,
അച്ചൻ: എന്റെ അല്ലേ മോൻ അങ്ങനെ വരൂ.
അമ്മ: ഇതു നല്ല കഥ ,മക്കളുടെ നല്ല
സ്വഭാവം എല്ലാം നിങ്ങളുടെ ,അവർ
എതെങ്കിലും തെറ്റ് ചെയ്താൽ അത് എന്റെ സ്വഭാവം ,
അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോകുന്നുണ്ടായിരുന്നു ,അച്ചനും ലെച്ചുവും അവിടെ നിന്നു ചിരിക്കുന്നുണ്ടാർന്നു.
ഞാൻ ഇതൊക്കെ കണ്ട് റൂമിലേക്ക്
കയറിയപ്പോൾ, അവിടെ ദേവൂനേ
കണ്ടില്ല ,ഞാൻ അവിടെ കട്ടിലിൽ ഇരുന്നു ,കുറച്ചു കഴിഞ്ഞപ്പോൾ മുഖം ഒക്കെ കഴുകി ദേവൂ ബാത്രൂമിൽ നിന്ന് ഇറങ്ങി വരുന്നു,
മുഖം കഴുകിയിട്ടും അവളുടെ മുഖത്തെ ചമ്മൽ ഇതുവരെ മാറിയിട്ടില്ല. അവൾ എന്റെ അടുത്ത് വന്നിട്ട്,
ദേവു :അനിയേട്ടൻ എന്താ കാണിച്ചെ
ഞാൻ ആകെ വല്ലാണ്ടായി, അമ്മയും
അച്ചനും എല്ലാവരും കണ്ടു നാണകെടായി, അവരൊക്കെ എന്തു വിചാരിക്കുമൊ ആവോ.
ഞാൻ: എന്തു വിചാരിക്കാൻ ഞാൻ എന്റെ ഭാര്യയെ അല്ലെ പൊക്കിയത്

Leave a Reply

Your email address will not be published. Required fields are marked *