കണ്ണീർപൂക്കൾ 4

Posted by

പ്രകാശേട്ടൻ ഞങ്ങളെ ഹണിമൂണിന്
അവിടെക്ക് ക്ഷണിച്ചു .അങ്ങനെ എല്ലാ കൊണ്ടും മംഗളമായി തന്നെ
ഞങ്ങളുടെ വിവാഹം കഴിഞ്ഞു.
അന്നത്തെ ഞങ്ങളുടെ ആദ്യരാത്രി
നല്ല രീതിയിൽ തന്നെ പരിയവസാനിച്ചു,
ദേവൂ ശെരിക്കും താരേച്ചിയെ പൊലെ തന്നെ ആയിരുന്നു എന്തിനും ഏതിനും എന്റെ കൂടെ തന്നെ ഉണ്ടാകും ,എന്റെ അമ്മ അവളെ ഒരിക്കലും മരുമകൾ ആയിട്ട് കണ്ടിട്ടില്ല പകരം സ്വന്തം മോളെ പോലെ ആണു കൊണ്ടുനടക്കുന്നത്.
ദേവൂ എല്ലാവരും ആയി നല്ല കമ്പനിയായി, അവളെ ഞാൻ ഡ്രെവിംഗ് ഒക്കെ പഠിപ്പിച്ചു ഇടക്ക് ഓഫിസിൽ ഒക്കെ കൊണ്ടു പോകാറുണ്ട്.
അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു മാസം ആയപ്പോൾ
താരേച്ചി ഒരു പെൺ കുഞ്ഞിന് ജന്മം
നൽകി. അങ്ങനെ ഞങ്ങൾ രണ്ടാളും കുഞ്ഞിനെ കാണുകയും ചേയ്യാം.ഹണിമൂണും ആഘോഷിക്കാം എന്നു കരുതി ഒരു മാസത്തെ അടിച്ചു പോളിക്കായി
അമെരിക്കയിലേക്ക് ഫ്ലൈറ്റ് കയറി.

അവിടെ ചെന്ന് ഇറങ്ങിയപ്പോൾ,ഞങ്ങളെ പിക്ക് ചെയ്യാൻ പ്രകാശേട്ടൻ വന്നിട്ടുണ്ടായിരുന്നു ,
പ്രകാശേട്ടന്റെ കാർ ഞങ്ങളെയും കൊണ്ട് പ്രകാശേട്ടന്റ വീട്ടിലേക്ക് പറ പറന്നു ,
പ്രകാശേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ
വാതിക്കൽ പ്രകാശേട്ടന്റെ അമ്മയും
അച്ചനും നിൽപുണ്ടായിരുന്നു .
ഞങ്ങളെ അവർ അകത്തെക്ക് ക്ഷണിച്ചു ,താരേച്ചിയും കുഞ്ഞിയും
അകത്തെ റൂമിൽ ഉണ്ടെന്നു പ്രകാശേട്ടൻ പറഞ്ഞു ,പ്രകാശേട്ടൻ
റൂമിലേക് കയറി ഞങ്ങൾ രണ്ടാളും പ്രകാശേട്ടന്റെ പുറകിലും, ഞാൻ നോക്കുമ്പോൾ താരേച്ചി അപ്പുറത്തെ
വശത്തേക്ക് ചരിഞ്ഞു കിടക്കുകയായിരുന്നു ,
പ്രകാശേട്ടൻ കട്ടിലിൽ ഇരുന്നിട്ട്
താരേച്ചിയോട് ,താരേ ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിയേ,
താരേച്ചി പേട്ടന്നു തിരിഞ്ഞു നോക്കി
എന്നെയും ദേവൂന്നെയും കണ്ട താരേച്ചിയുടെ മുഖം താമര പോലേ
വിടർന്നു, തരേച്ചിയുടെ വായിൽ നിന്ന്
അനിമോനെ എന്ന വിളിയും ,
താരേച്ചിക്ക് സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു .നിങ്ങൾ എന്താ ഒന്നും പറയാതെ വന്നത് .
പ്രകാശേട്ടൻ: അവർ നേരത്തെ പറഞ്ഞിട്ടുണ്ടാർന്നു ഞാനാ നിന്നോട്
പറയണ്ടാനു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *