നജീബിന് വന്ന സൗഭാഗ്യം (ടിന്റുമോൻ )

Posted by

അയാളെ കണ്ടതും ഫാത്തിമ സന്തോഷത്തോടെ കണ്ണുനിറച്ച് പറഞ്ഞു ഇക്കാ ഇങ്ങളൊരു വാപ്പയാകാൻ പോകുന്നു …

അയാൾക്കതൊരു സന്തോഷ സ്ഫോടനമായിരുന്നു അയാൾ കുറച്ചു നേരം തരിച്ചു നിന്നു .. പിന്നെ അവളെ ഒന്ന് കെട്ടിപ്പിടിച്ചു ഇരുവരും സന്തോഷം കൊണ്ട് കരയുന്നുണ്ടായിരുന്നു കരയുന്നുണ്ടായിരുന്നു വര്ഷങ്ങളായി അവർ കാത്തിരുന്ന സ്വപ്നമായിരുന്നു അത് .. അവളെ കെട്ടിപ്പിടിച്ച് എന്തൊക്കെയോ ചെയ്യാൻ അയാൾക്ക് തോന്നിയെങ്കിലും ബന്ധുക്കളുടെ സാമീപ്യം മനസ്സിലാക്കി അയാൾ നിയന്ത്രിച്ചു …

ഡോക്ടർ അയാളെ കാണണമെന്ന് ആവശ്യപ്പെട്ടാൽ അയാൾ ഡോക്ടറുടെ ക്യാബിനിലേക്ക് ചെന്നു ..

ഡോക് : നജീബ് ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം ..

എന്താ ഡോക്ടർ അവൾക്ക് വല്ല കുഴപ്പവും ..

കുഴപ്പമുണ്ടാകും ശ്രേദ്ധിച്ചില്ലേൽ ..

എന്താ ഡോക്ടർ ??

പ്രസവം വരെ ഫാത്തിമയെ നന്നായി കെയർ ചെയ്യണം അല്ലെങ്കിൽ എന്താകുമെന്ന് പറയാൻ പറ്റില്ല .. കാരണം അങ്ങനത്തെ അവസ്ഥയാണ് ആ കുട്ടിക്ക് ..

ഉറപ്പായും ഞാൻ നോക്കിക്കോളാം സാറെ .

അത് പോരാ സ്ത്രീകളുടെ ശുശ്രൂഷയും മറ്റും അത്യാവശ്യമാണ് ..

പക്ഷെ അവനപ്പോൾ വീട്ടിലെ കാര്യം ഓർത്തു ഉമ്മയ്ക്ക് തോട്ടത്തിലും ഫാമിലും പോകാതിരിക്കാൻ പറ്റില്ല ..പിന്നീടുള്ളത് അയിഷയും ആമിനയും ഐഷ ആണേൽ കടയിൽ പോണം പിന്നെ ആമിനയ്ക്ക് ഫാത്തിമയെ ഒറ്റയ്ക്ക് നോക്കാൻ കഴിയില്ല അവൾ കൊച്ച് പെണ്ണല്ലേ .. അവളെ അവളുടെ വീട്ടിലേക്ക് അയക്കാമെന്ന് വച്ചാൽ തനിക്കവളെ കാണാതിരിക്കാനും പറ്റില്ല .. പക്ഷെ അതോർത്താൽ ഫാത്തിമയുടെ ജീവൻ പോലും നഷ്ടമാകും .. അതിനാൽത്തന്നെ ഉള്ളിലെ വിഷമം കാട്ടാതെ അവൻ ഫാത്തിമയെ അവളുടെ വീട്ടിലേക്കയച്ചു .. അവൾക്കയാളെ പിരിയാൻ കഴിയില്ലായിരുന്നു എന്നിരുന്നാലും കാര്യങ്ങൾ മനസ്സിലാക്കി അവൾ വീട്ടിലേക്ക് പോയി ..

പിന്നീട് നജീബിനാകെ മൂകതയായിരുന്നു ഫാത്തിമയോട് ഫോണിൽ സംസാരിക്കുമായിരുന്നെങ്കിലും അയാൾക്കാകെ വിഷമം നിഴലിച്ചു .. വല്ലപ്പോഴും അവളുടെ വീട്ടിൽ പോകുമായിരുന്നെങ്കിലും താമസമാക്കിയിരുന്നില്ല .

മാസം ഒന്ന് കഴിഞ്ഞു ഒരു ദിവസം ഉച്ചക്ക് വീട്ടിൽ അയാൾ ചോറുണ്ണാനെത്തിയപ്പോൾ വീടടച്ചിട്ടിരിക്കുന്നു .. ആരുമില്ല അകത്ത് വിളിച്ചിട്ട് ഉമ്മാ ഫോണുമെടുക്കുന്നില്ല സാധാരണ വീട്ടിൽ ആമിന കാണും ഇതാണേൽ അവളുമില്ല അയാൾ പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ഐഷ വരുന്നത് കണ്ടു …

Leave a Reply

Your email address will not be published. Required fields are marked *