…. അതിന്റെ ആവശ്യമില്ല മറ്റന്നാൾ അല്ലേ മനോജേട്ടൻ വരുന്നത്….
നാണത്തോടെ പുഞ്ചിരിച്ചു കൊണ്ട് അശ്വതി മൊഴിഞ്ഞു…
…..ഹം… ഇനി ഉറക്കമില്ലാത്ത രാത്രികൾ അല്ലേ?….
…. യെസ്…. മറ്റന്നാൾ ഞാൻ ഡേ ഡ്യൂട്ടി കഴിഞ്ഞ് പോകും…. പുള്ളി നൈറ്റ് ആണ് എത്തുന്നത്…. പിന്നെ മൂന്ന് ദിവസം ലീവ് ആണ് കേട്ടോ……
…… എന്ജോയ് ചെയ് പെണ്ണെ…. പിന്നെ ആ ദീപക്കിനോട് പറഞ്ഞിട്ടുണ്ടല്ലോ അല്ലേ?….
….ഉം… സൂചിപ്പിച്ചിട്ടുണ്ട്…. നാളെ കാണും വിശദമായി പറയാം….
…… മനോജ് പോകുന്നത് വരെ വളരെ കെയർഫുൾ ആയിരിക്കണം കേട്ടോ….
…. ഉവ്വ് ചേച്ചീ ഞാൻ ശ്രദ്ധിച്ചോളാം….
വല്ലപ്പോഴും കാണാറുള്ള അധികം തിരക്കില്ലാത്ത ഐസ്ക്രീം പാർലറിൻറെ കോർണറിൽ ഉള്ള കസേരകളിൽ പിറ്റേന്ന് വൈകുന്നേരം മുഖാമുഖം നോക്കി ഇരിക്കുമ്പോൾ ദീപക് ആകെ മ്ളാനവദനൻ ആയിരുന്നു….
….. ഞാൻ പറഞ്ഞത് മനസ്സിലായല്ലോ ദീപക്…. ഒരു കാളും ഒരു മെസേജും ഒന്നും പാടില്ല…. നിന്റെ നംബർ ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്….. ചേട്ടൻ കൂടെ ഇല്ലാത്ത സമയത്ത് ഞാൻ വിളിക്കാം…
…..ഉം….. എന്നാലും എത്ര ദിവസം കാണും പുള്ളി?…..
…. അറിയില്ലെടാ….. അതൊക്കെ വന്നാലേ അറിയൂ….
ഐസ്ക്രീം കപ്പിൽ പിടിച്ച അശ്വതിയുടെ നെയിൽ പോളീഷ് ചെയ്ത നീണ്ടു മനോഹരമായ വിരലുകളിൽ തൊട്ടു കൊണ്ട് വീർത്ത മുഖത്തോടെ ദീപക് ചോദിച്ചു….
…..നീ ബ്യൂട്ടി പാർലറിൽ പോയി അല്ലേ?…..
…..ഉം….. ഒന്ന് പുരികം ത്രെഡ് ചെയ്യാൻ…. പിന്നെ ചെറിയൊരു ഫേഷ്യലും…. അതിന് നീയെന്തിനാ മുഖം വീർപ്പിക്കുന്നത്?…..
…. പിന്നെ…. എനിക്ക് കാണാൻ വേണ്ടിയൊന്നുമല്ലല്ലോ?…..
…. നിനക്കും കാണാലോ…. ഇപ്പം നീയല്ലേ ആദ്യം കണ്ടത്?…..
…. എനിക്ക് ഇങ്ങനെ കണ്ടാൽ പോരാ…..
അവൻ അശ്വതിയുടെ വിരലുകളിൽ മുറുകെ പിടിച്ചു…..
….. എന്താടാ ഇങ്ങനെ…..നീ ഒന്ന് ചിരിച്ചേ……
തന്റെ വിരലുകളിൽ പിടിച്ച അവന്റെ കൈയിൽ അവൾ പതുക്കെ തലോടി..
ദേഷ്യവും സങ്കടവും കലർന്ന ഭാവത്തോടെ ഇടറിക്കൊണ്ട് അവൻ പറഞ്ഞു……
… നാളെ രാത്രി നീ എന്നെ ഓർക്കുമോ?…. എങ്ങനെ ഓർക്കാനാ അല്ലേ….അയാളെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ…..
…..ഛെ….. എന്തൊക്കെയാ ഈ പറയുന്നെ?…… നീ എപ്പോഴും എന്റെ മനസ്സിൽ ഉണ്ട്……
അവിഹിതബന്ധം 1
Posted by