…… സോറി ദീപക്…… താൻ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും……
…… ഞാൻ ഞാൻ അല്ലേ സോറി പറയേണ്ടത്…. അശ്വതിയുടെ ജീവിതത്തിൽ ഒരു ശല്യമാകരുത് എന്നേ ഞാൻ വിചാരിച്ചുളളൂ….. ജീവിച്ചിരിക്കുകയാണെങ്കിൽ തന്റെ സ്നേഹം കൂടാതെ എനിക്ക് വയ്യ…. ഇതിപ്പോൾ….. ഇനി എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല അശ്വതീ
….അവൻ കുട്ടികളെ പോലെ കരയാൻ തുടങ്ങി…..
…… നോക്കൂ ദീപക് ഇനി അങ്ങനെ ഒന്നും ചിന്തിക്കരുത്…… എന്റെ സ്നേഹം ഇനി എന്നും തനിക്ക് ഉണ്ടാവും….. പക്ഷേ ഞാൻ ഒരു ഭാര്യയും അമ്മയും ആണെന്ന വിചാരം എന്നും ദീപക്കിനും ഉണ്ടാവണം…..
…….മതി….. എനിക്കത് മാത്രം മതി….. എന്നെ ഉപേക്ഷിച്ചു പോകാതിരുന്നാൽ മതി…..
തന്റെ ഇടതു കൈത്തലം കൂട്ടിപ്പിടിച്ച അശ്വതിയുടെ കൈകൾ വലിച്ച് ചുണ്ടോടു ചേർത്ത് അവൻ തെരു തെരെ ചുംബിച്ചു….
ശരീരമാകെ വിറയൽ തോന്നിയ അശ്വതിക്ക് കൈകൾ വലിച്ചെടുക്കാൻ കഴിഞില്ല…..
ദീപക് ഇനിയും എന്തെങ്കിലും ബുദ്ധിമോശം കാണിക്കുമോ എന്ന പേടിയിൽ അശ്വതി അവനുമായുളള ബന്ധം തുടർന്നു….. എന്നാൽ പഴയത് പോലെ ഒരകലം എന്നുമവൾ സൂക്ഷിച്ചു…… എന്നാൽ ദേഷ്യം കാണിക്കാതെ അവൻ എന്തെങ്കിലും വഷളത്തരം പറഞാൽ അത് ചിരിച്ച് തള്ളിക്കൊണ്ട് അവൾ അവനെ നിരുത്സാഹപ്പെടുത്തി…. എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവനോട് തനിക്ക് ഇഷ്ടവും അടുപ്പവും വർധിച്ചു വരുന്നതായി അവൾക് തോന്നി….
…… ഇല്ല ഞാൻ ഫോൺ കട്ട് ചെയ്യണമെങ്കിൽ താൻ ഒരുമ്മ തന്നേ പറ്റൂ……
….. ദീപക്ക് എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ…..
….. എന്റെ പൊന്നു മോളല്ലേ പ്ളീസ്….
….ദേ ചെറുക്കാ പ്രായം കൊണ്ട് നിന്റെ ചേച്ചിയായി വരും ഞാൻ….. എന്നിട്ടാ അവന്റെ ഒരു……..
അവൾ കപട ദേഷ്യം നടിച്ചു….
….. അയ്യോടീ എനിക്ക് വയസ്സ് ഇരുപത്തിയാറും ഏഴ് മാസവും ആയി..
…. വെറും അഞ്ച് മാസത്തെ മൂപ്പ് മാത്രേ തനിക്കുളളൂ…. ഒരു അമ്മൂമ്മ വന്നിരിക്കുന്നു…..നീ ഉമ്മ തന്നേ….
……ഉം….. ഇനി ഉമ്മ കിട്ടാതെ നീ സൂയിസൈഡ് ചെയ്യണ്ട…..
…….ഉമ്മ…………..
അവൾ ചുണ്ടുകൾ അമർത്തി ഫോണിൽ ചേർത്തു…..
അങ്ങനെ ഫോൺ വിളിയും ഇടയ്ക്കിടെ കാണലും ഒക്കെയായി അവരുടെ ബന്ധം കൂടുതൽ സദൃഢമായി കൊണ്ടിരുന്നു….. എന്നാലും തന്റെ ശരീരത്തിൽ ആധിപത്യം സ്ഥാപിക്കാൻ അശ്വതി ഒരിക്കലും ദീപക്കിനെ അനുവദിച്ചില്ല…
ആ കാര്യത്തിൽ അവൻ വല്ലാതെ നിരാശനായി തുടർന്നു……
…. അശ്വതീ പ്ളീസ്….. ഒന്ന് എന്റെ കൂടെ വരൂന്നേ….. കുറച്ചു സമയം എനിക്ക് മാത്രമായി തന്നൂടേ……
അവിഹിതബന്ധം 1
Posted by