മാപ്പ് പറഞ്ഞു കൊണ്ടും സ്നേഹം യാചിച്ചു കൊണ്ടും ഒട്ടേറെ വാക്കുകൾ അവൻ കുറിച്ചിരുന്നു….. ഒന്നിനും മറുപടി ലഭിക്കാതെ വന്നപ്പോൾ, ഒരു കാളും താൻ അറ്റെൻറ് ചെയ്യാതെ വന്നപ്പോൾ അവസാനത്തെ മെസേജിൽ അശ്വതിയുടെ സ്നേഹം ലഭിക്കാതെ ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…. പോകുന്നു….
എന്നെഴുതിയ വാക്കുകൾ വായിച്ച് അവളുടെ കണ്ണുകൾ സജലങളായി..
…. ഈശ്വരാ…. തനിക്ക് വേണ്ടി ജീവിതം അവസാനിപ്പിക്കാൻ മാത്രം അവൻ എന്നെ സ്നേഹിക്കുന്നുവോ?…..
അവൾ ആകെ ഉരുകി…..
എങ്ങനെയോ രാവിലെ വരെ സമയം പോക്കി അവൾ സാധാരണയിലും നേരത്തെ ഡ്യൂട്ടിക്ക് പോകാൻ ഇറങ്ങി……
……നീ നേരത്തെ എത്തിയോ?….
…. ചേച്ചീ എങ്ങനെ ഉണ്ട് അവന്?…..
…. ഇപ്പം ഒക്കെ ആണെടീ….. എന്നോട് ചോദിച്ചു നീ ഡ്യൂട്ടിയിൽ ഉണ്ടോയെന്ന്..
….നീ ഒന്ന് കണ്ട് ആശ്വസിപ്പക്ക്…. ആള് ഒരു ഇമോഷണൽ സ്റ്റഫ് ആണ്…. വല്ലതും സംഭവിച്ചാൽ നിനക്ക് പിന്നെ ജീവിതത്തിൽ മനസ്സമാധാനം കിട്ടുമോ?…..
…..ഉം കാണാം….. ഞാൻ സംസാരിക്കാം…..വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ…. കേസ് എങ്ങാനും?…..
….. ഹേയ് അതൊന്നും ഇല്ല….. അവന്റെ കൂട്ടുകാർ എന്തൊക്കെയോ ചെയ്ത് ഒതുക്കി……നീ ചെന്ന് കാണ്….
ചുരിദാർ മാറ്റി യൂനിഫോം ധരിച്ച് അശ്വതി ദീപക്കിന്റെ മുറിയിലേക്ക് ചെന്നു……അവൾ അകത്ത് കയറുമ്പോൾ അവൻ കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു….
…… ഉറങ്ങുകയാണോ?….
കസേരയിൽ ഇരിക്കുകയായിരുന്ന കൂട്ടുകാരനോട് അവൾ അന്വേഷിച്ചു..
….. അല്ല സിസ്റ്റർ… ഇപ്പം ഇൻജക്ഷൻ കൊടുത്തതാ…..ഡാ കണ്ണു തുറന്നേ…..
അവൻ ദീപക്കിനെ തട്ടി വിളിച്ചു…..
അശ്വതിയെ കണ്ട അവന്റെ കണ്ണുകൾ നിറഞ്ഞു…… അവൾ അടുത്തേക്ക് ചെന്ന് കട്ടിലിൽ അവന്റെ അരികിലായി ഇരുന്നു….
….. സിസ്റ്റർ ഒരു പത്ത് മിനുട്ട് ഇവിടെ കാണുമോ?…. ഞാൻ ഒന്ന് ചായ കുടിച്ചിട്ട് വന്നോട്ടെ?…..
കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് കൂട്ടുകാരൻ ചോദിച്ചു….
…..ശരി പോയി വരൂ…..
അയാൾ പുറത്തേക്ക് ഇറങ്ങിയതും അശ്വതി ദീപക്കിന്റെ ഇടതു കൈ എടുത്ത് തന്റെ കൈക്കുളളിൽ അമർത്തി…..
അവിഹിതബന്ധം 1
Posted by