…..ശൊ…. ഒന്ന് വെറുതെ ഇരിക്കൂ ചേച്ചീ……
വെളള കോട്ട് പിടിച്ച് നേരെ ഇട്ടുകൊണ്ട് അശ്വതി കസേരയിൽ ഇരുന്നു…
ഏതാണ്ട് നാല് മാസങ്ങൾക്ക് മുമ്പാണ് ന്യുമോണിയ ബാധിച്ച് ദീപക്ക് അവിടെ അഡ്മിറ്റ് ആകുന്നത്…. പത്ത് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം പുറത്തിറങ്ങുമ്പോഴേക്കും അശ്വതിയുമായി വല്ലാത്ത ഒരു അടുപ്പം അവൻ സ്ഥാപിച്ചിരുന്നു…. താൻ ഒരു സഹോദരന്റെ സ്ഥാനത്ത് കണ്ട് പരിചരിച്ച ദീപക് പതുക്കെ പതുക്കെ ആ ബന്ധത്തിൽ ആവശ്യമില്ലാത്ത നിറങ്ങൾ കലർത്താൻ തുടങ്ങിയപ്പോൾ അശ്വതി ശാസിച്ചിരുന്നു….. പക്ഷേ പിൻ വാങ്ങാൻ കൂട്ടാക്കാതെ അവൻ വീണ്ടും വീണ്ടും അവളുടെ പിറകെ കൂടി…..
…… നോക്ക് ദീപക് നീ വിചാരിക്കുന്നത് പോലുള്ള പെണ്ണല്ല ഞാൻ…. എന്റെ ലോകം എന്റെ മനോജേട്ടനും മോളും മാത്രമാണ്…. കല്യാണത്തിന് മുൻപ് പോലും ഞാൻ ഒരാളുടെ പഞ്ചാര വർത്തമാനത്തിലും വീണിട്ടില്ല….. പിന്നെ അല്ലെ ഇപ്പോൾ……. നീ നിന്റെ പാടു നോക്കി പോ…. ഇനി എന്നെ വിളിച്ചാൽ നീ വിവരമറിയും…..
അന്ന് രാത്രി ദീപക് എത്ര വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല….അവൻ പല മെസേജുകൾ അയച്ചിട്ടും അവൾ അവ തുറന്നു പോലും നോക്കിയില്ല…
ഏതാണ്ട് പുലർച്ചെ ആണ് ഫോൺ ബെൽ കേട്ട് അവൾ ഉണർന്നത്….
…… എന്താ ഷൈനി ചേച്ചീ….
കോട്ടുവാ ഇട്ടു കൊണ്ട് ഉറക്കച്ചടവോടെ അവൾ ഫോൺ ചെവിയോട് ചേർത്തു…..
…..എടീ ആ ചെറുക്കൻ ഇല്ലേ ദീപക് അവൻ ബിയറിൽ സ്ലീപിങ് പിൽസ് കലക്കി കുടിച്ച് ഇവിടെ കൊണ്ടുവന്നിട്ടുണ്ട്….. നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ?….
…. അയ്യോ ചേച്ചീ….. ഞാൻ ഇന്ന് കുറച്ച് സ്ട്രോങ് ആയിട്ട് പറഞ്ഞിരുന്നു ഇനി എന്നെ വിളിക്കരുത് എന്ന്…. അതിന് അവൻ ഇങ്ങനെ ഒരു മണ്ടത്തരം ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല…
… സീരിയസ് ആണോ?….
അശ്വതിയുടെ സ്വരം കരച്ചിലിന്റെ വക്കോളം എത്തി…..
….. കുഴപ്പമൊന്നുമില്ല…. പക്ഷേ അൽപം താമസിച്ചിരുന്നേൽ ആളു കാലിയായേനെ….. എന്തായാലും നീ വന്നിട്ട് കാണ്……
ഷൈനി ഫോൺ വച്ച ഉടനെ അശ്വതി ദീപക്കിന്റെ മെസേജുകൾ പരതി….
അവിഹിതബന്ധം 1
Posted by