…..ഉം……
സ്വയം ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും അശ്വതിയുടെ മനസ്സിൽ എന്തോ ഒരു കരട് വീണതു പോലെ തോന്നി…. ഒരു മിനുട്ടിനുള്ളിൽ മനോജ് വീണ്ടും തിരിച്ചു വിളിച്ചപ്പോൾ അശ്വതി പെട്ടെന്ന് ഫോൺ എടുത്ത് ചെവിയോട് ചേർത്തു…..
…… എന്താ മനോജേട്ടാ….. സോറി ഞാൻ വിളിച്ചത് കണ്ടില്ല…..
മറുവശത്ത് നിന്നും തിരക്കിട്ട് മനോജ് പറഞ്ഞ വാക്കുകൾ കേട്ട് ഇടിവെട്ട് ഏറ്റതു പോലെ അശ്വതി തരിച്ചിരുന്നു പോയി…..
……ശരി ഞാൻ വെക്കുവാ….. ബാക്കി രാത്രി പറയാം…..
അശ്വതിയുട കൈയിൽ നിന്നും ഫോൺ ഊർന്ന് താഴേക്ക് വീണു പോയി…..മുള ചീന്തിയ പോലെ അവൾ പൊട്ടിക്കരയുന്നത് കണ്ട് ഷൈനി ആകെ പരിഭ്രാന്തയായി…..
…… എന്താ മോളെ…. എന്തു പറ്റി?…..മനോജിന് എന്തെങ്കിലും…?….
വിതുമ്പി കൊണ്ട് അവൾ പറഞ്ഞ വാക്കുകൾ കേട്ട് ഷൈനിയും സ്തംഭിച്ച് ഇരുന്നു പോയി…..
…. കമ്പനിയിൽ എന്തോ പ്രോബ്ലം ചേച്ചീ….. ലീവ് കാൻസൽ ആയി…..
…. എന്നാലും ഈ അവസാന നിമിഷത്തിൽ എന്തു പറ്റി?….. ഇനി എന്നു വരാൻ പറ്റും എന്ന് വല്ലോം പറഞ്ഞോ?……
…. ഇല്ല….. എന്താ പറ്റിയെ എന്നും അറിയില്ല……
ഏങ്ങി കരയുന്ന അശ്വതിയെ ഒരു വിധത്തിൽ ആശ്വസിപ്പിക്കാൻ ഷൈനി ശ്രമിച്ചു….. മനസ്സ് ആകെ കലങ്ങി മറിഞ്ഞ അവളെ കൊണ്ട് പിന്നെ ഷൈനി ജോലിയൊന്നും ചെയ്യിച്ചില്ല….
ഒരു വിധത്തിൽ സമയം കഴിച്ചുകൂട്ടി വൈകിട്ട് അവർ ഒരുമിച്ച് ഇറങ്ങി….
….. എന്തായാലും നീ രാത്രി സംസാരിക്ക്….. എന്താ കാര്യം എന്നൊക്കെ ചോദിച്ച് മനസ്സിലാക്ക്…
….ഉം….
അശ്വതിയുടെ മുഖം കരഞ്ഞ് വീർത്തിരുന്നു…..
രാത്രി ഷൈനി ഉറങ്ങാൻ നേരത്താണ് അശ്വതി വിളിച്ചത്…
പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവൾ കാര്യങ്ങൾ പറഞ്ഞത്…. മനോജ് ജോലി ചെയ്യുന്ന കമ്പനി പുതിയ മാനേജ്മെന്റ് ഏറ്റെടുത്ത കാര്യം കമ്പനിയിലെ ജോലിക്കാർ പോലും വളരെ വൈകിയാണ് അറിഞ്ഞത്….
പുതിയ ജനറൽ മാനേജർ ചാർജ് എടുത്തതും ആദ്യം ചെയ്തത് എല്ലാ ലീവുകളും ഒരു വർഷത്തേക്ക് മരവിപ്പിക്കുക ആയിരുന്നു…… അത്രയ്ക്കും അത്യാവശ്യം എന്ന് കമ്പനിയെ ബോധ്യപ്പെടുത്താൻ പറ്റുന്ന ലീവുകൾ മാത്രമേ സാങ്ഷൻ ചെയ്യൂ… അതും മാനേജർ നേരിട്ട്……
….. അപ്പോൾ നീ പറയുന്നത് ഇനിയും ഒരു വർഷം കഴിയണം എന്നോ?…..
…….അതെ ചേച്ചീ…. ഞാൻ എന്തിനാ ജീവിച്ചിരിക്കുന്നത്…… എത്ര ഞാൻ കൊതിച്ചു പോയി……
……നീ റിലാക്സ് ചെയ്യ് അശ്വതീ…..നീ ദീപക്കിനെ വിളിച്ചിരുന്നോ?……
…… ഇല്ല…..
അവിഹിതബന്ധം 1
Posted by