ഷജ്നാമെഹ്റിൻ1

Posted by

ഷജ്നാമെഹ്റിൻ1

Shajna Mehrin Part 1 by ഷജ്നാദേവി‌

 

ഒരു സംഭവ കഥയാണ് പറയാൻ പോകുന്നത്.
അത് കൊണ്ട് തന്നെ തുടക്കത്തിലേ നിങ്ങളുദ്ദേശിക്കുന്ന പലതും ഉണ്ടായിക്കൊള്ളണമെന്നില്ല, നിങ്ങളുദ്ദേശിക്കാത്ത പലതും ഉണ്ടാവുകയും ചെയ്യാം. പക്ഷേ ഒരു ഭാഗവും വിട്ട് പോകാതെ കഥ ആദ്യാവസാനം വായിക്കണം എന്നഭ്യർത്ഥിക്കുന്നു. നിരാശപ്പെടുത്തില്ല എന്ന് വാക്ക് നൽകുന്നു.
ആദ്യ കഥയായ “പൊന്നോമന മകൾക്ക്” നൽകിയ പിന്തുണയ്ക്കും വിമർശനങ്ങൾക്കും നന്ദിയറിയിക്കുന്നു.

-ഷജ്നാദേവി.
* * * * * * * * * * * * *

“ഷജ്നാമെഹ്റിൻ..”

“പ്രസന്റ്”

“ദേവികാപ്രതാപ്…”

“പ്രസന്റ്”

പാലക്കാടിലെ മലപ്പുറം ജില്ലാതിർത്തിയിലെ ഒരു ഹൈസ്ക്കൂളിലെ 10 സിയിലെ ക്ലാസ് ടീച്ചർക്ക് വലിയ സ്നേഹമാണ് ഷജ്നയെയും ദേവികയെയും.
ഇരട്ടക്കുട്ടികളെപ്പോലെയാണ് ഷജ്നയും ദേവികയും.
അവർ ക്ലാസിൽ വരുന്നതും ഇരിക്കുന്നതും കളിക്കുന്നതും എന്തിന് മൂത്രപ്പുരയിലേക്ക് പോകുന്നത് പോലും ഒരുമിച്ചാണ്.

ഒരുമിച്ചിരിക്കുന്ന കൂട്ടുകാരികളുടെ പേർ രജിസ്റ്ററിൽ ടീച്ചർ അടുത്തടുത്തായെഴുതി ആ തുല്യതയില്ലാത്ത സ്നേഹത്തിന് കൈയ്യൊപ്പ് ചാർത്തി.

നാട്ടുകാർക്കും ഈ ഇണക്കിളികളെ വലിയ വാത്സല്യമാണ്.

പൂവാലശല്ല്യത്തിന്റെ അസഹനീയമായ ഓർമ്മകളാണ് ഇവർക്ക് പങ്കുവെക്കാനുള്ളത്.

ഇവരിൽ ആർക്കാണ് കൂടുതൽ സൗന്ദര്യമെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ എളുപ്പവാവില്ല!
സ്കൂളിലെയും നാട്ടിലെയും സൗന്ദര്യറാണിമാരായി പൂങ്കുടന്നപ്പൂക്കൾ യുവമിഥുനങ്ങളുടെ സ്വപനദേവതകളായ് പഴയ പാലക്കാടിന്റെ മൊഞ്ചൊത്ത വീഥികളെ ധന്യമാക്കി നീണ്ട പത്ത് വർഷം കലാലയത്തിലേക്ക് ഒന്നിച്ച് സഞ്ചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *