കമ്പ്യൂട്ടർ ഷുട് ഡൌൺ ചെയ്തു നാളത്തേക്കുള്ള ഫയലുകൾ ടേബിളിനടിയിലെ വലിപ്പിലേക്ക് വെച്ച് ഞാൻ എണീറ്റു. ഗോകുലും അപ്പോഴേക്കും എണീറ്റിരുന്നു. ഞങ്ങൾ രണ്ടാളും ഒരുമിച്ചു ഇറങ്ങി ജോലി സ്ഥലത്തെ ആളുകളിൽ ചിലർ കാപ്പി കുടിക്കാൻ ക്ഷണിച്ചു എങ്കിലും ഞാനും ഗോകുലും നിരസിച്ചു .ഞങ്ങൾ പടികൾ ഇറങ്ങി താഴത്തെത്തി . ഗോകുലും ബൈക്കിൽ ആണ് വന്നിരിക്കുന്നത്, ഞാനും ബൈക്ക് എടുത്തിട്ടുണ്ട്. അപ്പോൾ എനിക്ക് തോന്നി ബൈക്കിൽ വരേണ്ടിയിരുന്നില്ല എന്ന്. ഒരു ബൈക്ക് മാത്രമേ ഉള്ളായിരുന്നു എങ്കിൽ കഥയൊക്കെ പറഞ്ഞു സുഖിച്ചു ആക്കത്തിൽ പോകാമായിരുന്നു.
“ഡാ ഗോകുലേ ബാക്കി പറ ” ഞാൻ അവനെ നിർബന്ധിച്ചു .
അവൻ എന്നെ നോക്കി ചിരിച്ചു..ഒരു ആക്കിയ ചിരി !
“ഡേയ് ഇവിടാ വെച്ചാണ പറയുന്നത് , നീ വണ്ടിയിൽ കേറൂ, പോണ വഴിക്കു വല്ല ചാൻസും ഒത്തുവന്നാൽ പറയാം”
ഗോകുൽ പറഞ്ഞു കൊണ്ട് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു. ആക്സിലറേറ്റർ റൈസ് ചെയ്തു എന്നെ നോക്കിക്കൊണ്ട്
“ഡേയ് നീ വരുന്നില്ലേ വണ്ടിയെടുത്തു വാടേ”
ഞാനും വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു . മുന്നേ നീങ്ങിയ ഗോകുലിന്റെ പുറകെ വെച്ച് പിടിച്ചു . ടൌൺ അറിയിൽ നിന്നും അകന്നുമാറി ഒരു ചായക്കട യുടെ മുൻപിൽ എത്തിയപ്പോൾ ഗോകുൽ അതിനു മുൻപിൽ വണ്ടിനിർത്തി. തൊട്ടുപുറകിലായി ഞാനും. ഒരു തണൽ മരത്തിനടിയിലായി ഒരു ചെറിയ സെറ്റപ്പിൽ ഒരു ചായക്കട . പക്ഷെ സാമാന്യം തിരക്കുണ്ട്.ചായക്കടക് പിറകിൽ ചെറിയ കായൽപരപ്പാണ്. ചെറിയ മുട്ടോളം പോന്ന മതിൽ റോഡിനു വശത്തു ഉണ്ട്.
“ദാസേട്ടാ രണ്ടു ചായ ” ഗോകുൽ വളരെ നല്ലയുള്ള പരിചയക്കാരനോടെന്ന പോലെ കടക്കാരനോട് പറഞ്ഞു.
ചായ അടിച്ചോണ്ടിരുന്ന അയാൾ അപ്പോഴാണ് ഞങ്ങളെ ശ്രദ്ദിക്കുന്നതു.
‘അല്ല ഗോകുലോ ..ഇന്ന് വൈകിയോ ? ആരാ കൂടെ ? ” എന്നെ ചൂണ്ടിക്കൊണ്ട്.
“അത് പുതിയ ആളാ..നമ്മുടെ ഓഫീസിൽ പുതുതായി വന്നതാ..ഇനി കുറച്ചുകാലം ഇവിടെ കാണും”
“ഓ..അപ്പൊ നമുക്ക് പതിയെ പരിചയപ്പെടാം അല്ലെ മോനെ..എന്താ മോന്റെ പേര്” ദാസേട്ടൻ എന്നോടായി ചോദിച്ചു.
“കിച്ചു എന്ന് വിളിച്ച മതി ചേട്ടായി ” ഞാനും മറുപടി നൽകി.