ഞാൻ മെല്ലെ ഗേറ്റ് കടന്ന് ഹോസ്റ്റലിലേക്ക് നടന്നു. റൂമിന്റെ വാതില്ക്കൽ എത്തിയപ്പോൾ ഞാൻ അവൻ പറഞ്ഞ ദിശയിലേക്ക് നോക്കി. അവിടെ 3,4 ബോയ്സ് പാത്രം കഴുകുന്നുന്നുണ്ടായിരുന്നു. അതാവും ജോയലിന്റെ ഹോസ്റ്റൽ എന്ന് ഞാൻ ഊഹിച്ചു.
ഫുഡ് എടുക്കാൻ ഉള്ള പാത്രവും എടുത്ത് താഴേക്ക് ഇറങ്ങുമ്പോൾ സ്റ്റെപ് കയറി ആനി വരുന്നുണ്ടായിരുന്നു.
“വന്നപ്പോഴേക്കും തുടങ്ങിയല്ലേ”
ഒരു കള്ളച്ചിരിയോടെ ആനി ചോദിച്ചു.
“എന്ത്?”
“ഞാൻ കണ്ടല്ലോ. ഏതോ ചെക്കന്റെ കൂടെ നടന്നു വരുന്നത്”
“ഓ അതാണോ. എന്റെ ക്ലാസ്സ്‌മേറ്റ് ആടി”
ഞാൻ എന്റെ മുഖത്ത് വന്ന നാണം അവൾ കാണാതിരിക്കാൻ സാവധാനം സ്റ്റെപ് ഇറങ്ങി താഴേക്ക് പോയി.
(തുടരും)