മറ്റു പെൺകുട്ടികളെല്ലാം കൂട്ടമായി കമ്പനി അടിച്ച് നടക്കുകയാണ്. ഇന്റർവെൽ ആയപ്പോൾ ഞാൻ ആനിയുടെ ക്ലാസ് റൂമിൽ പോയി. അവൾക്കും കുറച്ച് ഫ്രണ്ട്സ് ഒക്കെ ആയിട്ടുണ്ട്. അവൾ എന്നെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. ആ കൂട്ടത്തിലും ഞാൻ ഒറ്റപെട്ടു. ഇന്റെര്വല് കഴിഞ്ഞപ്പോൾ ക്ലാസ്സിലേക്ക് വന്നു. ക്ലാസ് ഒക്കെ ഇന്റെരെസ്റ്റിംഗ് ആണ്. ചിലപ്പോ ആദ്യത്തെ ദിവസങ്ങൾ ആയത് കൊണ്ടായിരിക്കും എന്ന് എനിക്ക് തോന്നി. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഹോസ്റ്റലിൽ പോകണം. ഞാൻ ആനിയെ വെയിറ്റ് ചെയ്യാതെ പതിയെ ഹോസ്റ്റലിലേക്ക് നടന്നു.
“ശ്ശ് ശ്.. ഹലോ?”
ഒരു വിളി കേട്ട് ഞാൻ തിരിഞ്ഞ് നോക്കി. അത്യാവശ്യം ഉയരത്തിൽ കാണാൻ നല്ല സുന്ദരനായ ഒരു ചെക്കൻ. ഞാൻ എന്നെയാണോ എന്നുള്ള അർത്ഥത്തിൽ സംശയത്തോടെ നോക്കി.
“നോക്കണ്ട. തന്നെ തന്നെയാ”
അവൻ നടത്തത്തിന്റെ വേഗം കൂട്ടി.
“എനിക്ക് മനസിലായില്ലലോ”
“എങ്ങനെ മനസിലാവാനാ? നമ്മുടെ ക്ലാസ്സിലെ കുട്ടികളായിട്ട് ഒന്നും കൂടില്ലല്ലോ.”
“അതുപിന്നെ എനിക്ക് അവിടെ ആരെയും പരിചയമില്ല”
“ഇങ്ങനെ ഒക്കെ അല്ലെ പരിചയപെടുന്നേ. എന്റെ പേര് ജോയൽ. തന്റെ ക്ലാസ്സ്‌മേറ്റ് ആണ്”
ഞാൻ ഇളിഭ്യതയോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അയ്യോ എനിക്ക് മനസിലായില്ലാരുന്നു. എന്റെ പേര് അലീഷാ”
“ആഹ് കൊള്ളാം”
അങ്ങനെ ക്ലാസ്സിൽ പരിചയമുള്ള ഒരാളായി. ഞാൻ ജോയലുമായി സംസാരിച്ച് സംസാരിച്ച് എന്റെ ഹോസ്റ്റലിന്റെ ഗേറ്റ് എത്തി.
“ജോയൽ ഇതാ എന്റെ ഹോസ്റ്റൽ. ജോയൽ എവിടെയാ സ്റ്റേ?”
“ആഹാ ഞാൻ ഇതിന്റെ പിന്നിലെ ഹോസ്റ്റലിൽ ആണ്. പക്ഷെ നേരെ വഴിയില്ല. കറങ്ങി പോകണം. എന്നാലും നിങ്ങളുടെ ഹോസ്റ്റലിൽ നിന്ന് നോക്കിയാൽ കാണാമല്ലോ”
“ആണോ ഞാൻ ശ്രദ്ധിച്ചിട്ടില്ല.”