വളരെ പതിയെ ആണ് അവൾ സംസാരിക്കുന്നത്. ഇടക്കിടക്ക് മൂളുന്നതും ഞരങ്ങുന്നതും മാത്രം കേൾക്കാനുള്ളു. ഉമ്മ വെക്കുന്ന ശബ്ദവും കേട്ടിരുന്നു. ഏതാണ്ട് 1 മണിക്കൂറോളം അത് തുടർന്നു. എന്തോ എനിക്ക് ഉറക്കം വന്നില്ല. അവൾ ഫോൺ കട്ട് ചെയ്തപ്പോൾ ഞാൻ മെല്ലെ വിളിച്ചു.
“ആനീ”
“നീ ഉറങ്ങിയില്ലായിരുന്നോ?”
“ഇല്ല. നീ ആരെയാ വിളിക്കുന്നെ എപ്പോഴും?”
“എന്റെ ചെക്കനെ” എന്ന് പറഞ്ഞ് അവൾ കിണുങ്ങി.
“ങും. ഉമ്മയൊക്കെ കൊടുക്കുന്നുണ്ടല്ലോ”
“കള്ളി ഒക്കെ ഒളിഞ്ഞു കേക്കുവാണല്ലേ. എന്താ നിനക്ക് വേണോ ഉമ്മ”
എനിക്ക് പെട്ടെന്ന് നാണം വന്നു.
“ഒന്നുപോടി. ഞാൻ ഒളിഞ്ഞ് കേട്ടൊന്നുമില്ല. ഉറക്കം വന്നില്ല”
“നിനക്ക് ലൈൻ ഒന്നുമില്ലേടി”
“ഓ എനിക്കെങ്ങും വേണ്ട. എനിക്ക് ഉറക്കം വരുന്നു”
“ഗുഡ് നൈറ്റ്”
ഉറക്കം വരുന്നു എന്ന് പറഞ്ഞെങ്കിലും ഞാൻ ആലോചിക്കുകയായിരുന്നു. പഠിക്കുമ്പോ കുറെ പേർ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ഒന്നും വിലവെക്കാറില്ല. ഇഷ്ടമാണെന്ന് പറഞ്ഞവരോടൊക്കെ പിണങ്ങി നടക്കാറാണ് പതിവ്. ഒരു ലവർ വേണമെന്ന് തോന്നിയിട്ടുമില്ല. അങ്ങനെ എന്തൊക്കെയോ ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ നെറ്റിയിൽ ഒരു തണുപ്പ് കൊണ്ടാണ് എഴുന്നേറ്റത്. നോക്കുമ്പോൾ ആനി എന്റെ നെറ്റിയിൽ ഉമ്മ വെക്കുന്നു. ഞാൻ പെട്ടെന്ന് എഴുന്നേറ്റു. എനിക്ക് എന്തോ വെറുപ്പ് തോന്നിയെങ്കിലും നാണം കൊണ്ട് എന്റെ കവിൾ ചുവന്നു.
“എന്താടി പൊട്ടി. നിന്റെ ചെക്കന് കൊടുക്കാനുള്ളത് എനിക്ക് തരുന്നതെന്തിനാ”
“ഓ അവനു ഞാൻ വേറെ കൊടുത്തോളാ. നീ വേഗം പോയി റെഡി ആവാൻ നോക്ക് നേരം വൈകി”
ഞാൻ എഴുന്നേറ്റ് റെഡിയായി ട്യൂഷൻ സെന്ററിലേക്ക് പോയി. അവളുടെ ക്ലാസ്സ്‌റൂം വേറെയാണ്. ക്ലാസ്സിൽ ആരെയും പരിചയമില്ല. ഞാൻ ബാഗ് കൊണ്ടുപോയി സീറ്റിൽ വെച്ച് അവിടെ ഇരിപ്പായി. ആരും സംസാരിക്കാൻ വരുന്നില്ല. ഞാൻ ആണെങ്കിൽ അങ്ങോട്ട് പോയി സംസാരിക്കുന്ന ടൈപ്പ് അല്ല. അതുകൊണ്ട് ക്ലാസ്സിൽ ഒറ്റപ്പെട്ട ഒരു ഫീലിംഗ്.