“നാണമുണ്ടോടീ നിനക്ക് ആ വൃത്തികെട്ട കിഴവനുമായി ശൃംഗരിക്കാന്‍?” എന്റെ ശരീരം കോപം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
“ഹും..കിഴവന്‍ ആണേല്‍ എന്താ..അയാളൊരു ആണാണ്..അല്ലാതെ മസിലും പെരുപ്പിച്ചു നടക്കുന്ന ഹിജഡ അല്ല”
രേഖ പതിഞ്ഞ സ്വരത്തിലാണ് അത് പറഞ്ഞതെങ്കിലും അവള്‍ പറഞ്ഞത് എന്റെ മനസ്സില്‍ ശക്തമായി, ഒരു ശൂലം പോലെ തറഞ്ഞുകയറി. ഒരു നിമിഷം അസ്തപ്രജ്ഞനായി ഞാന്‍ നിന്നുപോയി. എനിക്ക് ആ പറഞ്ഞതിനൊരു മറുപടിയും ഉണ്ടായിരുന്നില്ല. അവള്‍ പറഞ്ഞതില്‍ എല്ലാമുണ്ടായിരുന്നു; എല്ലാം. മനസ് തകര്‍ന്നുപോയ ഞാന്‍ ദുര്‍ബ്ബലമായ കാലുകളോടെ എന്റെ മുറിയിലേക്ക് നടന്നു. എന്റെ ബലം മൊത്തം നഷ്ടമായതുപോലെ എനിക്ക് തോന്നി. ജീവിതത്തില്‍ ആദ്യമായി ഞാനൊരു വിലയും നിലയുമില്ലാത്തവാന്‍ ആണെന്ന് എനിക്ക് തോന്നി. ഒരു പെണ്ണിന്റെ നാവില്‍ നിന്ന്, അതും ജീവിതത്തില്‍ ആദ്യമായി അങ്ങേയറ്റം ഇഷ്ടപ്പെട്ടുപോയ പെണ്ണിന്റെ നാവില്‍ നിന്നും ഒരു പുരുഷനും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാക്കുകളാണ് ഞാന്‍ കേട്ടത്. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആരുമറിയാതെ ഞാന്‍ കിടന്നു കരഞ്ഞു. കുറെ ഏറെ നേരം. വൈകിട്ട് ചേച്ചി വന്നപ്പോഴേക്കും ഞാന്‍ കുളിയൊക്കെ കഴിഞ്ഞു സാധാരണ മട്ടില്‍ പുറത്തേക്ക് ചെന്നു.
“എന്താടാ മുഖം വല്ലാതിരിക്കുന്നത്” മുഖം മനസിന്റെ കണ്ണാടിയാണ് എന്ന് പറയുന്നത് ശരി വച്ചുകൊണ്ട് ചേച്ചി ചോദിച്ചു.
“ഒന്നുമില്ല ചേച്ചി..എനിക്ക് നാളെത്തന്നെ പോണം. പോയിട്ട് ഒരു അത്യാവശ്യമുണ്ട്” ഞാന്‍ പറഞ്ഞു.
“ങേ..അത് കൊള്ളാമല്ലോ? ടിക്കറ്റ് പോലും എടുത്തിട്ടില്ല. എന്തായാലും നാളെ വേണ്ട. അടുത്താഴ്ച പോകാം”
“വേണ്ട. എനിക്ക് നാളെത്തന്നെ പോണം”
രേഖ എന്നെ നോക്കുന്നത് ഞാന്‍ കണ്ടെങ്കിലും അവളെ ഞാന്‍ നോക്കാന്‍ പോയില്ല. രാത്രി ഉണ്ണുന്ന സമയത്തും രേഖ നിശബ്ദമായി എന്നെ നോക്കുന്നുണ്ടായിരുന്നു. അവളെ ഞാന്‍ ഒരിക്കല്‍പ്പോലും പക്ഷെ നോക്കാന്‍ പോയില്ല. ഊണ് കഴിഞ്ഞു ഞാന്‍ കിടക്കാന്‍ കയറി. പതിവിനു വിപരീതമായി ഞാന്‍ കതക് ഉള്ളില്‍ നിന്നും അടച്ചിട്ടാണ് കിടന്നത്. രാത്രി എപ്പോഴോ ആരോ കതകിനു തള്ളിയത് ഞനറിഞ്ഞു. രേഖ ആയിരിക്കും എന്നെനിക്ക് അറിയാമായിരുന്നു. ഞാന്‍ കതക് തുറന്നില്ല.